ad
Deshabhimani

ഇന്ത്യൻ മാമ്പഴങ്ങൾക്ക് വിലക്കേർപ്പെടുത്തി ജപ്പാൻ; കയറ്റുമതി മേഖലയ്ക്ക് വൻ തിരിച്ചടി

mango

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on May 28, 2026, 05:13 PM | 1 min read

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങളുടെ ഇറക്കുമതി പൂർണ്ണമായി നിർത്തിവെച്ച് ജപ്പാൻ. ഗുണനിലവാരമുള്ള മാമ്പഴങ്ങൾ കയറ്റി അയക്കുന്ന ഇന്ത്യൻ കയറ്റുമതി വ്യാപാരികൾക്ക് വൻ തിരിച്ചടി നൽകിക്കൊണ്ടാണ് ജപ്പാൻ സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് ജപ്പാൻ താൽക്കാലിക വിലക്കേർപ്പെടുത്തി. പഴവർഗ്ഗങ്ങളിൽ കാണപ്പെടുന്ന കീടബാധയും കർശനമായ ഗുണനിലവാര പരിശോധനകളിൽ വന്ന പാളിച്ചകളുമാണ് പെട്ടെന്നുള്ള ഈ നിരോധനത്തിലേക്ക് നയിച്ചത്.


വിലക്കിന് പിന്നിലെ പ്രധാന കാരണം മാമ്പഴങ്ങളിൽ കാണപ്പെടുന്ന 'ഫ്രൂട്ട് ഫ്ലൈ' (പഴ ഈച്ചകൾ) പോലുള്ള കീടങ്ങൾ ജപ്പാനിലെ തദ്ദേശീയ കൃഷിയെ ബാധിക്കാതിരിക്കാൻ അവർ കർശനമായ മാനദണ്ഡങ്ങൾ പുലർത്തുന്നുണ്ട്. ജപ്പാന്റെ ക്വാറന്റൈൻ നിയമങ്ങൾ അനുസരിച്ച്, ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്ന മാമ്പഴങ്ങൾ കൃത്യമായ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റിന് വിധേയമാക്കേണ്ടതുണ്ട്.


ഈ പ്രക്രിയയിലൂടെ മാമ്പഴത്തിന്റെ ഗുണമേന്മ നഷ്ടപ്പെടാതെ അതിനുള്ളിലെ കീടങ്ങളെയും അവയുടെ മുട്ടകളെയും പൂർണ്ണമായി നശിപ്പിക്കാൻ സാധിക്കും. എന്നാൽ, ഇന്ത്യയിലെ ചില പ്രോസസിങ് പ്ലാന്റുകളിൽ ഈ പരിശോധനകളിലും സർട്ടിഫിക്കേഷനുകളിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ജപ്പാൻ വിപണി താൽക്കാലികമായി വാതിൽ കൊട്ടിയടച്ചത്.


അൽഫോൻസോ, ബംഗനപ്പള്ളി, കേസരി തുടങ്ങിയ പ്രീമിയം ഇനം മാമ്പഴങ്ങൾക്ക് വലിയ വിപണിയുള്ള രാജ്യമാണ് ജപ്പാൻ. സീസൺ പീക്കിൽ നിൽക്കുന്ന സമയത്തുണ്ടായ ഈ വിലക്ക് ഇന്ത്യൻ കർഷകരെയും കയറ്റുമതി വ്യാപാരികളെയും സാമ്പത്തികമായി പ്രതിസന്ധിയിലാക്കും. മുൻകൂട്ടി ഓർഡർ ചെയ്ത ടൺ കണക്കിന് മാമ്പഴങ്ങൾ മറ്റ് വിപണികളിലേക്ക് വഴിതിരിച്ചുവിടേണ്ടി വരുന്നത് വിലയിടിവിന് കാരണമായേക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home