Deshabhimani

ജന്തർ മന്തർ പ്രക്ഷോഭം: അറസ്റ്റ് ചെയ്തത് 1000 പേരെ; സുർജിത് ഭവനിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Surjith.jpg

സുർജിത് ഭവനിലെത്തിയ പൊലീസിനെ തടയുന്ന സിപിഐ എം നേതാക്കൾ

വെബ് ഡെസ്ക്

Published on Oct 10, 2026, 09:28 AM | 1 min read

ന്യൂഡൽഹി: ജന്തർ മന്തർ പ്രക്ഷോഭത്തിന്‌ മുന്നോടിയായി ആയിരത്തോളം പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പൊലീസ് അറിയിച്ചു. ഇന്നലെ അർധരാത്രിയും ഇന്ന് പുലർച്ചയുമായാണ് സമരക്കാരെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിയിലെ സ്പോർട്സ് കോംപ്ലെക്‌സുകളെ തടവറകളാക്കി അറസ്റ്റ് ചെയ്യുന്നവരെ അവിടെ പാർപ്പിക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം.


എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസായ സുർജിത് ഭവനിലും ഇന്നലെ അർധരാത്രി പൊലീസെത്തി. സമരക്കാരെ അറസ്റ്റ് ചെയ്യാനെന്ന പേരിൽ സുർജിത് ഭവാനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സിപിഐ എം നേതാക്കളായ എ എ റാഹില, ജോൺ ബ്രിട്ടാസ് എന്നിവർ ചേർന്ന് അറസ്റ്റ് തടയുകയായിരുന്നു. ഇന്നുമാത്രം വഴിമധ്യേ 150 വിദ്യാർത്ഥികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.




ഡെൽഹിയിലുടനീളം നിരവധിയാളുകളെയാണ് കാരണം കാണിക്കാതെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. ജന്തർ മന്തറിലേക്കുള്ള വഴിനീളെയും പൊലീസ് സമരത്തിനെത്തുന്നവരെ അറസ്റ്റ് ചെയ്യുന്നത്. 57 മെട്രോ സ്‌റ്റേഷനും ന്യൂഡൽഹി, നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനുകളും അടച്ചിടാൻ പൊലീസ്‌ നിർദേശിച്ചിരിക്കയാണ്‌.


യുവജനങ്ങളെ അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകാൻ നൂറുകണക്കിന്‌ ബസുകൾ സജ്ജമാക്കി. 23,000 അർധസൈനികരെ നിരത്തുകളിൽ അധികമായി വിന്യസിച്ചു. 37 ചെക്ക്‌ പോയിന്റുകൾ കടന്നുവേണം ജന്തർമന്തറിലെത്താൻ. ഫലത്തിൽ ഡൽഹിയെ പൂർണമായും തടങ്കലിലാക്കിയിരിക്കയാണ്‌ കേന്ദ്രസർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home