Deshabhimani

അമിതവേഗത്തിലെത്തിയ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറി: പരിക്കേറ്റ പെൺകുട്ടി മരിച്ചു

kottayam bu accident.jpg
വെബ് ഡെസ്ക്

Published on Oct 10, 2026, 09:35 AM | 1 min read

കോട്ടയം: കോട്ടയം ചന്തക്കവലയിൽ അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. ഹോമിയോ കോളേജിനുസമീപം താമസിക്കുന്ന അഞ്‌ജലി (19) ആണ് മരിച്ചത്. കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്‌ അഞ്ജലി. ജോലി കഴിഞ്ഞ്‌ വീട്ടിലേക്ക്‌ പോകാൻ ഇതേ ബസിനായി കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം.


ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ‘തണ്ടപ്ര' ബസാണ് അപകടത്തിൽപ്പെട്ടത്. ബസ്‌ കാത്തുനിന്നവർക്കിടയിലേക്ക്‌ പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ അഞ്ജലി ഉൾപ്പെടെ അഞ്ച് പേർക്കാണ് അപകടത്തിൽ പരിക്കേറ്റിരുന്നത്. മറിയപ്പള്ളി സ്വദേശിനി ജയ (52), ഇത്തിത്താനം സ്വദേശിനി ശ്രീകുമാരി, മലകുന്നം സ്വദേശി എ കെ സുനി, കൊല്ലാട്‌ സ്വദേശിനി അജിമോൾ എന്നിവർക്കാണ് പരിക്കേറ്റത്.


കനത്ത മഴയും രൂക്ഷമായ ഗതാഗതക്കുരുക്കുമുള്ള സമയത്താണ് അമിതവേഗതയിലെത്തിയ ബസ് ഫുട്‌പാത്തിലേക്ക് ഇടിച്ചുകയറിയത്. ഫുട്‌പാത്തിലെ ബാരിക്കേഡും സമീപത്തെ വൈദ്യുത പോസ്റ്റും തകർത്ത്‌ ബസ് തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി.

അപകടത്തെ തുടർന്ന്‌ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടി. ബസിന്റെ ബ്രേക്ക് തകരാറിലായതാണ്‌ അപകടത്തിന് കാരണമെന്ന്‌ ഡ്രൈവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home