print edition മോദിയുടെ ജനവിരുദ്ധ നയങ്ങൾ ചർച്ചയാക്കി ജൻ ആക്രോശ് ജാഥ

ഹരിയാനയിലെ ഫരീദാബാദിലെത്തിയ ജൻ ആക്രോശ് ജാഥയെ സ്വീകരിക്കാനെത്തിയവര്‍

സ്വന്തം ലേഖകൻ
Published on Mar 20, 2026, 12:00 AM | 1 min read
ന്യൂഡൽഹി: തൊഴിലാളികളുമായി കർഷകരുമായും സംവദിച്ച് സിപിഐ എം നേതൃത്വത്തിൽ നടക്കുന്ന ജൻ ആക്രോശ് ജാഥ. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 24ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ ജാഥ മുന്നേറുന്നു. ജാഥകളിൽ മോദി സർക്കാരിനെതിരെ വലിയ ജനവികാരമുയർന്നു. വിവാദ തൊഴിൽ കോഡ്, തൊഴിലുറപ്പ് പദ്ധതി അട്ടിമറി, വൈദ്യുതി ഭേദഗതി ബിൽ, വിത്തു ബിൽ, യുഎസുമായുള്ള വ്യാപാര കരാർ, പാചക വാതക മേഖലയിലെ പ്രതിസന്ധി തുടങ്ങി ബിജെപി സർക്കാർ നയങ്ങൾക്കെതിരെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് സിപിഐ എം റാലി സംഘടിപ്പിക്കുക.
ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച രാജസ്ഥാനിലെ റാലി തുടരുകയാണ്. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാറാം എംപി കർഷകരുമായും തൊഴിലാളികളുമായും സംസാരിച്ചു. ജാഥയുടെ ഭാഗമായി സിഐടിയു നേതൃത്വത്തിൽ ജയ്‌പുരിൽ യോഗം ചേർന്നു. ഹരിയാനയിലെ ജാഥ ഫരീദാബാദിലെത്തി. സംസ്ഥാന സെക്രട്ടറി സുരേന്ദ്ര മാലിക്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലിയുടെ ഭാഗമായി പൊതുയോഗങ്ങളും സംഘടിപ്പിച്ചു. പഞ്ചാബിലെ ജാഥ ഫരീദ്‌കോട്ട് ജില്ലയിലെ മോഗയിൽ പര്യടനം നടത്തി. കേന്ദ്ര കമ്മിറ്റിയംഗം കെ എൻ ഉമേഷ്, സംസ്ഥാന സെക്രട്ടറി സുഖ്‌വീന്ദർ സിങ് സെഖോൺ എന്നിവരാണ് ജാഥ നയിക്കുന്നത്. ബിഹാറിൽ ഒന്നിലധികം ഗ്രൂപ്പുകളായാണ് ജാഥ പുരോഗമിക്കുന്നത്.










0 comments