print edition ഉത്തരേന്ത്യയിൽ ആവേശമായി ജൻ ആക്രോശ് ജാഥ

ബിഹാറിലെ ദീപ് നഗറിൽ ജൻ ആക്രോശ് ജാഥയ്‌ക്ക് നൽകിയ സ്വീകരണത്തിൽനിന്ന്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായി സിപിഐ എം 24ന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ജൻ ആക്രോശ് റാലിക്ക് മുന്നോടിയായി വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചാരണ ജാഥകൾ തുടരുന്നു. ബിഹാറിൽ ഖഗരിയ, സഹർസ ജില്ലകളിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ, സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധരി തുടങ്ങിയവർ സംസാരിച്ചു.
നൂറുകണക്കിന് തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും വിവിധ പദ്ധതി ജീവനക്കാരും പങ്കാളികളായി. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും ജാഥകൾ പുരോഗമിക്കുകയാണ്.
മധ്യപ്രദേശിൽ ഗ്രാമീണ– വ്യവസായ– ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് ജാഥകൾ. മൊറീന, ഭിണ്ട് ജില്ലകളിൽ വിലയിടിവിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ഉരുളക്കിഴങ്ങ് കർഷകരെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. വിപണിയിൽ കിലോയ്‌ക്ക് 30 രൂപയുള്ളപ്പോൾ രണ്ടുരൂപ നിരക്കിലാണ് ഉരുളക്കിഴങ്ങ് വിറ്റഴിക്കേണ്ടിവരുന്നത്.
ന്യായവിലയ്‌ക്ക് ഉരുളക്കിഴങ്ങ് സംഭരിക്കാൻ സംസ്ഥാന ബിജെപി സർക്കാർ മുൻകെെയ്യെടുക്കാത്തതിൽ കർഷകർ രോഷത്തിലാണ്. മോദി സർക്കാരിന്റെ യുഎസ്– ഇസ്രയേൽ വിധേയത്വം സൃഷ്ടിച്ച പാചകവാതക ക്ഷാമവും ജാഥകൾ പ്രചാരണവിഷയമായി ഏറ്റെടുത്തിട്ടുണ്ട്.










0 comments