Deshabhimani

ജാമിയ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കൽ; വിദ്യാർഥികളെ അഭിനന്ദിച്ച് എസ്‌എഫ്‌ഐ ഡൽഹി

sfi flag
വെബ് ഡെസ്ക്

Published on Oct 29, 2026, 11:26 PM | 1 min read

ന്യൂഡൽഹി: ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്കുമുമ്പ് നിർത്തലാക്കിയ ജാമിയ മില്ലിയ ഇസ്‌ലാമിയ വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തിൽ വിജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥി യൂണിയൻ വേണമെന്ന ആവശ്യവുമായി ജാമിയ വിദ്യാർഥികൾ നടത്തിയ നിരന്തര പ്രക്ഷോഭം ധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കൂട്ടായ കരുത്തിന്റെയും തെളിവാണെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയിൽ പറഞ്ഞു.


വിദ്യാർഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കപ്പെട്ടാലും അവരുടെ ശബ്ദം അടിച്ചമർത്താനാകില്ലെന്ന സന്ദേശമാണ് ഈ വിജയത്തിലൂടെ പുറത്തുവരുന്നതെന്ന് കമ്മിറ്റി വ്യക്തമാക്കി. പ്രക്ഷോഭത്തിന്റെ തുടക്കംമുതൽ എസ്‌എഫ്‌ഐ സമരത്തിന്റെ ഭാഗമായിരുന്നുവെന്നും ക്യാമ്പസിലെ ജനാധിപത്യാവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ വിദ്യാർഥികൾക്കൊപ്പം നിലകൊണ്ടുവെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.


വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്‌എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗം സഖാവ് അബുസർ മൂന്ന് ദിവസമായി നിരാഹാരസമരം നടത്തിയിരുന്നു.


ജാമിയയിലെ വിദ്യാർഥികൾക്കും ജനാധിപത്യ അവകാശങ്ങൾക്കായി പോരാടുന്ന രാജ്യത്തെ മുഴുവൻ വിദ്യാർഥികൾക്കും പിന്തുണ തുടരുമെന്ന് എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന കമ്മിറ്റി അറിയിച്ചു. ക്യാമ്പസുകൾ ജനാധിപത്യത്തിന്റെയും വിയോജിപ്പിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഇടങ്ങളായി നിലനിർത്തുന്നതിനായുള്ള പോരാട്ടങ്ങളിൽ സംഘടന സജീവമായി തുടരുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home