Deshabhimani

ജാമിയ സമരം

print edition വിദ്യാർഥികളുമായി ചർച്ചയ്-ക്ക്
ഏഴംഗ ഉന്നതതല സമിതി

jamia-millia
വെബ് ഡെസ്ക്

Published on Oct 20, 2026, 12:28 AM | 1 min read

ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിയയിൽ യൂണിയൻ തെരഞ്ഞെടുപ്പ്‌ നടത്തണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്ന വിദ്യാർഥികളുമായി ചർച്ച നടത്താൻ തയ്യാറായി സർവകലാശാല അധികൃതർ. നിരാഹാര സമരം ഒരാഴ്‌ച പിന്നിട്ടതോടെയാണ്‌ വൈസ്‌ ചാൻസലർ പ്രൊഫ. മസർ ആസിഫിന്റെ നിർദേശപ്രകാരം വിദ്യാർഥികളുടെ ആവശ്യങ്ങൾ കേൾക്കുന്നതിനായി ഏഴംഗ ഉന്നതതല സമിതി രൂപീകരിച്ചത്‌. സമിതി ചൊവ്വാഴ്‌ച വിദ്യാർഥികളുമായി ചർച്ച നടത്തും.


മലയാളി നിയമവിദ്യാര്‍ഥി എബിന്‍ ബേസിൽ, ജാസിം ഖാന്‍, റെഹാന്‍ ഹൈദര്‍, റിഹാൻ ഖാൻ എന്നിവരാണ്‌ നിരാഹാരമിരിക്കുന്നത്‌. എബിൻ ബേസിലിനെ സർവകലാശാല ഒരു വർഷത്തേക്ക്‌ പുറത്താക്കിയിട്ടുണ്ട്‌. എസ്‌എഫ്‌ഐ നേതാവ്‌ സനം ഹുസൈൻ കുത്തിയിരിപ്പ്‌ സമരവും ആരംഭിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home