Deshabhimani

ജാമിയയിൽ ആർഎസ്‌എസ്‌ പരിപാടി; പ്രതിഷേധിച്ച്‌ വിദ്യാർഥികൾ

jamia milia.
avatar
സ്വന്തം ലേഖകൻ

Published on Apr 28, 2026, 10:37 PM | 1 min read

ന്യൂഡൽഹി: ഡൽഹിയിലെ സർവകലാശാലകളിലും കാന്പസുകളിലും ആർഎസ്‌എസ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌ തുടർന്ന്‌ അധികൃതർ. ആർഎസ്‌എസ്‌ ന‍ൂറാം വാർഷികത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ ജാമിയ മിലിയ സർവകലാശാലയിലും ‘യുവകുംഭ്‌’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. സർവകലാശാല ഓഡിറ്റോറിയത്തിൽ വച്ച്‌ നടത്തിയ പരിപാടിക്ക്‌ നേരെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. എഞ്ചിനീയറിങ്‌ വിഭാഗത്തിലാണ്‌ ആർഎസ്‌എസ്‌ പരിപാടി സംഘടിപ്പിച്ചത്‌. പ്രതിഷേധത്തെത്തുടർന്ന്‌ കാന്പസിനകത്തും പുറത്തും സുരക്ഷാ ഉദ്യോഗസ്ഥരെയും പൊലീസിനെയും വിന്യസിച്ചു.

ജെഎൻയു, അംബേദ്‌കർ കോളേജ്‌, സക്കീർ ഹുസൈൻ കോളേജ്‌ തുടങ്ങയ കാന്പസുകളിലും അധികൃതർ ആർഎസ്‌എസ്‌ പരപാടി സംഘടിപ്പിച്ചിരുന്നു. അംബേദ്‌കർ, സക്കീർ ഹുസൈൻ കോളേജുകളിലെ പരിപാടിക്കെതിരെ എസ്‌എഫ്‌ഐ ഉയർത്തിയ പ്രതിഷേധ ഡൽഹിയിലെ സർവകലാശാലകളിലും കാന്പസുകളിലും ആർഎസ്‌എസ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌ തുടർന്ന്‌ അധികൃതർ. ആർഎസ്‌എസ്‌ ന‍ൂറാം വാർഷികത്തിന്റെ ഭാഗമായി ചൊവ്വാഴ്‌ ജാമിയ മിലിയ സർവകലാശാലയിലും ‘യുവകുംഭ്‌’ എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ജാമിയയിൽ ആർഎസ്‌എസ്‌ പരിപാടി; പ്രതിഷേധിച്ച്‌ വിദ്യാർഥികൾത്തെ ക്രൂരമായാണ്‌ പൊലീസും അധികൃതരും നേരിട്ടത്‌.

സർവകലാശാലാ കാമ്പസിനകത്തും പുറത്തും സംഘപരിവാറിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന്‌ എസ്‌എഫ്‌ഐ പറഞ്ഞു. വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ‌എസ്‌എസിനെ സർവകലാശാലയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home