print edition ജാമിയയിലെ നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടു

ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് തുടരുന്ന ജാമിയ മിലിയ ഇസ്ലാമിയയിലെ നിരാഹാര സമരം പത്ത് ദിവസം പിന്നിട്ടു. സർവകലാശാലയിലെ എസ്‌എഫ്‌ഐ യൂണിറ്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തു. സമരം ശക്തമായതിനെത്തുടർന്ന് സർവകലാശാല ബുധനാഴ്‌ച പുറപ്പെടുവിച്ച രണ്ട് വിജ്ഞാപനങ്ങളും വിദ്യാർഥികൾ തള്ളി.
വിദ്യാർഥി യൂണിയന്റെ ഭരണഘടനയുടെ കരട് തയ്യാറാക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിക്കുന്നതായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ, 2026–27 വർഷത്തേക്കുള്ള വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് വിദ്യാർഥികൾ അറിയിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ എടുത്ത മുഴുവൻ നടപടികളും പിൻവലിക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം പരിശോധിക്കാമെന്ന് മാത്രമാണ് വിജ്ഞാപനത്തിൽ പറയുന്നത്. വിദ്യാർഥി പ്രതിനിധികളുമായി സംസാരിക്കാൻ സർവകലാശാല ഏഴംഗ സമിതി രൂപീകരിച്ചിരുന്നു. ഇൗ സമിതിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് രണ്ട് വിജ്ഞാപനങ്ങളും പുറപ്പെടുവിച്ചത്.
ഇടപെട്ട് സിപിഐ എം എംപിമാർ
ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാർഥി സമരത്തിൽ ഇടപെട്ട് സിപിഐ എം എംപിമാർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷിക്ക് കത്തയച്ചു. വി ശിവദാസൻ, ആർ സച്ചിതാനന്ദം എന്നിവർ വൈസ് ചാൻസലർ പ്രൊഫ. മസർ ആസിഫിന് കത്തെഴുതി. സർവകലാശാല വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു.









0 comments