ജൽജീവൻ മിഷൻ ക്രമക്കേട് സിഎജി പരിശോധിക്കും

ന്യൂഡൽഹി
ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) രാജ്യവ്യാപകമായി സമഗ്രപരിശോധന നടത്തും. 2019ൽ പദ്ധതി ആരംഭിച്ചശേഷം ആദ്യമായാണ് സിഎജി ഓഡിറ്റ്. ജൽജീവൻ മിഷൻ പദ്ധതി നടത്തിപ്പിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലുൾപ്പെടെ 16,000 കോടി രൂപയുടെ ക്രമക്കേട് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു.
2019–-2024 സാമ്പത്തിക വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങളിലെ പദ്ധതി വിഹിതം, ചെലവ് ഉൾപ്പെടെ പരിശോധിച്ച് സിഐജി ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ചില സംസ്ഥാനങ്ങളിൽ ഫീൽഡ് ഓഫീസുകൾ മുഖേന നടത്തിയ പരിശോധന നടപടികൾ അവസാനഘട്ടത്തിലാണ്. അന്തിമ റിപ്പോർട്ട് അതത് സംസ്ഥാന നിയമസഭകളിൽ അവതരിപ്പിക്കും. ജൽശക്തി മന്ത്രാലയം സംസ്ഥാനങ്ങളിൽ നടത്തുന്ന പരിശോധനയ്‌ക്ക് പുറമെയാണ് സിഎജിയുടെ പരിശോധന.











0 comments