ദീപാവലിക്ക് 'സ്വർണ' പലഹാരം; കിലോയ്ക്ക് ഒരു ലക്ഷം രൂപ!

ജയ്പൂർ: മധുരംവിളമ്പിയും പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചും 20ന് നാടൊന്നാകെ ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ സോഷ്യൽ മീഡിയിൽ ട്രെൻഡിങായി 'സ്വർണ' പലഹാരം. ഒരു കിലോയ്ക്ക് 1,00,000 രൂപയിലധികം വിലവരുന്ന സ്വർണം പൂശിയ മധുരപലഹാരങ്ങളാണ് വാർത്തകളിൽ ഇടംനേടിയത്. ജയ്പൂരിലെ ഫുഡ് ഇന്നൊവേറ്ററും ‘ത്യോഹാർ’ സ്ഥാപന ഉടമയുമായ അഞ്ജലി ജെയിനാണ് പുതിയ ദീപാവലി മിഠായി തയ്യാറാക്കിയത്.
കിലോയ്ക്ക് 1,11,000 രൂപ വിലയുള്ള 'സ്വർണ പ്രസാദം' ഏറ്റവും വിലകൂടിയ വിഭവം. 24 കാരറ്റ് ലഡ്ഡു, 24 കാരറ്റ് പിസ്ത ലോഞ്ച്, സ്വർണ ഭസ്മ് ഭരത്, 24 കാരറ്റ് കാജു കട്ലി തുടങ്ങിയവയാണ് മറ്റ് ആഡംബര പലഹാരങ്ങൾ. 24 കാരറ്റ് ലഡ്ഡുവിന് 25000 രൂപയാണ് വില. 24 കാരറ്റ് പിസ്ത ലോഞ്ചിന് കിലോയ്ക്ക് 7,000 രൂപയും 24 കാരറ്റ് കാജു കട്ലിയ്ക്ക് കിലോയ്ക്ക് 3,500 രൂപയുമായി വില.









0 comments