ad
Deshabhimani

പട്ടാപ്പകൽ യുവതിക്ക് നേരെ ബൈക്കിലെത്തി അതിക്രമം; രാജ്യത്തെ സ്ത്രീ സുരക്ഷ വീണ്ടും ചർച്ചയിൽ

rajasthan
വെബ് ഡെസ്ക്

Published on Apr 11, 2026, 03:43 PM | 1 min read

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ തിരക്കേറിയ റോഡിൽ വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമമായ എക്സിൽ പ്രചരിച്ചതോടെ രാജ്യവ്യാപകമായി കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് നിരത്തുകളിൽ സുരക്ഷയില്ലെന്ന ആശങ്ക ഈ ദൃശ്യങ്ങൾ ശരിവെക്കുന്നു.


തിരക്കേറിയ റോഡിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ സമയത്താണ് മറ്റൊരു ബൈക്കിലെത്തിയ രണ്ട് യുവാക്കൾ യുവതിയെ പിന്തുടരുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തത്. ദൃശ്യങ്ങളിൽ, യുവാക്കളിൽ ഒരാൾ യുവതിയുടടെ ദേഹത്ത് സ്പർശിക്കുന്നത് വ്യക്തമായി കാണാം. മറ്റൊരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളാണിവ. വീഡിയോ വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.



അക്രമികളെ കർശനമായി ശിക്ഷിക്കണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. "ഓരോ ദിവസവും ഇതേ പീഡനങ്ങൾ തുടരുന്നു, സ്ത്രീ സുരക്ഷ എന്നത് വെറും തമാശയായി മാറിയിരിക്കുന്നു," എന്നും "നഗരമധ്യത്തിൽ, നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ ഇത്രയും ധൈര്യത്തോടെ ഒരാൾക്ക് എങ്ങനെ അതിക്രമം നടത്താൻ കഴിയുന്നു?" എന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ജയ്പൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home