ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം സിഎംഎസ്-03 ബഹിരാകാശത്ത്; വിക്ഷേപണം വിജയം; 4400 കിലോഗ്രാം ഭാരം

isro-launches-india-s-heaviest-communication-satellite-cms-03-1762086354782-16_9
വെബ് ഡെസ്ക്

Published on Nov 02, 2025, 06:36 PM | 1 min read

ചെന്നൈ: ഐഎസ്‌ആർഒ ശ്രീഹരിക്കോട്ടയിൽനിന്ന്‌ വിക്ഷേപിച്ച ഏറ്റവും ആധുനിക വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്‌ –03 വിജയം. സതീഷ്‌ ധവാൻ സ്‌പെയ്‌സ്‌ സെന്ററിൽനിന്ന്‌ വൈകിട്ട്‌ 5.26നായിരുന്നു വിക്ഷേപണം. ക‍ൗണ്ട്‌ഡ‍ൗൺ ശനിയാഴ്‌ച വൈകിട്ട്‌ തുടങ്ങിയിരുന്നു.


4400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം കടലിലും കരയിലും ഏത്‌ കാലാവസ്ഥയിലും വാർത്താവിനിമയം സുഗമമാക്കും. മാറ്റഭ്രമണപഥ(ജിടിഒ)ത്തിലേക്ക്‌ ഇത്രയും ഭാരമുള്ള ഉപഗ്രഹം ഇന്ത്യൻ മണ്ണിൽനിന്ന്‌ വിക്ഷേപിക്കുന്നത്‌ ആദ്യമാണ്‌. ഐഎസ്‌ആർഒയുടെ കരുത്തൻ റോക്കറ്റായ എൽവിഎം 3 എം5 റോക്കറ്റാണ്‌ ഉപഗ്രഹത്തെ ലക്ഷ്യത്തിലെത്തിച്ചത്.


കാലാവധി കഴിഞ്ഞ ജി സാറ്റ്‌ 7ന്‌ പകരമായാണ്‌ സിഎംഎസ്‌ –03 വിക്ഷേപിച്ചത്. സൈനിക ആവശ്യങ്ങൾക്കും ദുരന്തനിവാരണത്തിനും ഉൾപ്പടെ ഉപയോഗിക്കും. ഏഴ്‌ വർഷമാണ്‌ കാലാവധി.



deshabhimani section

Related News

View More
0 comments
Sort by

Home