ഐപിഎൽ വിജയാ‌​ഘോഷം: ബം​ഗളൂരുവിൽ തിക്കിലും തിരക്കിലും 10 മരണം

ipl stampede
വെബ് ഡെസ്ക്

Published on Jun 04, 2025, 05:49 PM | 1 min read

ബം​ഗളൂരു: ഐപിഎൽ വിജയാ‌​ഘോഷത്തിനിടെ ബം​ഗളൂരുവിൽ തിക്കലും തിരക്കിലും പെട്ട് 10 പേർ മരിച്ചു. ഇന്നലെ നടന്ന ഐപിഎൽ ഫെെനൽ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബം​ഗളൂരുവിനുണ്ടായ തകർപ്പൻ വിജയത്തിന്റെ ആഘോഷത്തിലാണ് തിക്കിലും തിരക്കിലും മരണം സംഭവിച്ചത്. അമ്പതിലേറെ പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. 
ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആഘോഷപരിപാടികൾ. ഇവിടേക്ക് കയറാൻ ആളുകളുടെ വലിയ തിരക്കാണുണ്ടായത്. മരിച്ചവരിൽ ഒരു കുട്ടിയും ഉണ്ടെന്നാണ് റിപ്പോർട്ട്.

സ്റ്റേഡിയത്തിലേക്ക് വലിയ ജനകൂട്ടമെത്തിയതോടെ പലരും ബോധരഹിതരായി വീണു. കുട്ടികളെ തിരക്കുള്ള സ്ഥലത്തേക്ക് കൊണ്ടുവരരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല. അപകടമുണ്ടായതോടെ വിധാൻസൗധയിലെ സർക്കാർ പരിപാടി വെട്ടിച്ചുരുക്കി ക്രിക്കറ്റ് താരങ്ങൾ മടങ്ങി. തുറന്ന ബസിൽ താരങ്ങളെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ‌ എത്തിക്കാനായിരുന്നു ആലോചന. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇതു മാറ്റിവച്ചു.
വലിയ തിരക്കുണ്ടാകുമെന്നും തുറന്ന ബസിലെ ഷോ ഒഴിവാക്കണമെന്നും പൊലീസ് നിർദേശിച്ചിരുന്നു. എന്നാൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പരിപാടിയുമായി മുന്നോട്ടുപോകുകയായിരുന്നു. 




deshabhimani section

Related News

View More
0 comments
Sort by

Home