ad
Deshabhimani

ദമ്പതികൾക്കെതിരെ ഒറ്റ പരാതിയിൽ അന്വേഷണം; എത്തിയത് നൂറിലധികം ഹണിട്രാപ്പ് തട്ടിപ്പിൽ; നയിച്ചത് ആഡംബര ജീവിതം

Online Trading Scam
വെബ് ഡെസ്ക്

Published on Jan 18, 2026, 06:42 AM | 1 min read

ഹൈദരാബാദ്: ബിസിനസ് തകർന്നതോടെ ഇൻസ്റ്റഗ്രാമിലൂടെ കൃത്യമായ ആസൂത്രണത്തിൽ ദമ്പതികൾ നടത്തിയ ഹണിട്രാപ്പിൽ ഇരകളായത് നൂറിലധികം പേരെന്ന് വിവരം. ലോറി ഡ്രൈവർ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.


വീടുകളുടേയും കെട്ടിടങ്ങളുടേയും ഇന്റീരിയർ ജോലികൾ ചെയ്തിരുന്ന ഇരുവരും സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടതോടെ ഹണിട്രാപ്പ് തെരഞ്ഞെടുക്കുകയായിരുന്നു. സൗഹൃദം സ്ഥാപിച്ചശേഷം യുവതിയുടെ നഗ്നചിത്രങ്ങൾ അയച്ചുനൽകിയാണ് ഇരകളെ കുരുക്കിയിരുന്നത്. തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ച് ഇരകളുടെ കൂടി നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. നാണക്കേട് കാരണം ഇരകളാരും പണം നഷ്ടപ്പെട്ടെങ്കിലും ഇതുവരെ പുറത്ത് പറഞ്ഞില്ലെന്നതായിരുന്നു ദമ്പതികളുടെ ധൈര്യം.


കരിംനഗർ റൂറൽ പൊലീസ് കണ്ടെത്തിയ തട്ടിപ്പിൽ ഇരകൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഫ്ലാറ്റെടുത്തായിരുന്നു ഇരുവരുടെയും നീക്കങ്ങളെന്നും വ്യക്തമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home