ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം

എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി ഉദ്‌ഘാടനം ചെയ്യുന്നു
പാലക്കാട്
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി സമരം അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. പാലക്കാട് സിവിൽ സ്റ്റേഷനിൽ നടന്ന പ്രതിഷേധം കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി ഉദ്‌ഘാടനം ചെയ്തു. കെഎസ്‌ടിഎ ജില്ലാ എക്സിക്യുട്ടീവ് അംഗം ശിവപ്രസാദ് അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് എം എ അരുൺകുമാർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എം പ്രസാദ് സ്വാഗതവും പിഎസ്‌സി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി എ രമേഷ് നന്ദിയും പറഞ്ഞു.










0 comments