അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരനെ വധിച്ചതായി ബിഎസ്എഫ്: പ്രദേശത്ത് സുരക്ഷ ശക്തമാക്കി

ശ്രീനഗർ : ജമ്മു കശ്മീർ അതിർത്തിയിൽ പാക്കിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വധിച്ചതായി ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്). ജമ്മു ജില്ലയിലെ രാജ്യാന്തര അതിർത്തിയിലാണ് സംഭവമെന്ന് ബിഎസ്എഫ് വക്താവ് വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽ സംശയാസ്പദമായ ചലനങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് അതിർത്തി നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ വധിച്ചത്. ഇയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തോടെ അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.









0 comments