print edition പ്രധാന്റെ കൈകളിൽ നിരപരാധികളുടെ രക്തം: ദീപ്‌കെ

ന്യൂഡൽഹി: നിരപരാധികളായ വിദ്യാർഥികളുടെ രക്തം വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ കൈകളിൽ പുരണ്ടെന്ന് കോക്രോച്ച് ജനതാ പാർടി (സിജെപി) സ്ഥാപകൻ അഭിജീത്ത് ദീപ്‌കെ. വിദ്യാഭ്യാസ മന്ത്രിയാണ് യഥാർഥത്തിൽ തവ്രവാദി. പ്രധാനെ പുറത്താക്കാത്ത പ്രധാനമന്ത്രിയും വിദ്യാർഥികളുടെ ആത്മഹത്യയ്ക്ക് ഉത്തരവാദിയാണ്. മന്ത്രി രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ‘പ്രധാൻ ഗോബാക്ക്’ എന്ന പേരിൽ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും അഭിജീത്ത് പറഞ്ഞു.
ജന്തർമന്തറിലെ സിജെപി സമരം വെള്ളിയാഴ്‌ച ഏഴ് ദിവസം പിന്നിട്ടു. ഞായറാഴ്‌ച നിരവധിയാളുകളെ സംഘടിപ്പിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും കർഷകരുമുൾപ്പെടെ പങ്കെടുക്കുമെന്നും സിജെപി വക്താക്കൾ പറഞ്ഞു. സിജെപി പ്രതിഷേധത്തിന്റെ ഭാഗമായി സാമൂഹ്യപ്രവർത്തകൻ സോനം വാങ്‌ചുക്ക് ഞായറാഴ്ച നിരഹാര സമരമാരംഭിക്കും.










0 comments