കൂട്ടുകാരൻ നന്നായി ജോലിചെയ്താൽ നിങ്ങൾക്ക് കിട്ടും 50,000 രൂപ; റെഫെറൽ ബോണസുമായി ഇൻഫോസിസ്

ബംഗളുരു: നിങ്ങൾ പരിചയപ്പെടുത്തിയ ആൾ കമ്പനിയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ നിങ്ങൾക്ക് റെഫെറൽ ബോണസ് നൽകാൻ ഇൻഫോസിസ്. മികച്ച ജീവനക്കാരെ കണ്ടെത്താൻ സഹായിക്കുന്ന ജീവനക്കാർക്കാണ് ബോണസ്.
നിങ്ങൾ റെഫർ ചെയ്തയാളുടെ പെർഫോമൻസ് നോക്കി നിങ്ങൾക്ക് 10,000 മുതൽ 50,000 വരെയാണ് ഇൻഫോസിസ് ബോൺസായി നൽകുക. മിക്ക എംഎൻസികളും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുമ്പോൾ കൂടുതൽ ജീവനക്കാരെ നിയമിക്കാനാണ് ഇത്തരം നടപടി. കഴിഞ്ഞ മൂന്നുമാസം പുതിയ 8,200 നിയമനങ്ങളാണ് ഇൻഫോസിസ് നടത്തിയത്.
വരുന്ന സാമ്പത്തികവർഷത്തിൽ 12,000 പുതിയ നിയമനങ്ങൾ കൂടെ നടത്തുമെന്നാണ് വിവരം. ഡേറ്റാ അനലിസ്റ്റ്, ഡേറ്റാ സയന്റിസ്റ്റ്, സൊലൂഷന്‍ ഡിസൈനര്‍, ബ്ലോക്ക് ചെയിന്‍ ഡിവലപ്പര്‍, ജാവ ഡിവലപ്പര്‍, എയ്റോ സ്‌പെയ്സ് എന്‍ജിനിയര്‍, നെറ്റ്‌വർക്ക് ഡിസൈനര്‍ എന്നിങ്ങനെയുള്ള തസ്തികളളിലേക്ക് ഇനിയും ആളുകളെ നിയമിക്കും.
തിരുവനന്തപുരം,ബെംഗളൂരു, ഡല്‍ഹി, പുണെ, ഹൈദരാബാദ്, ചെന്നൈ, നോയിഡ, കൊല്‍ക്കത്ത, മൈസൂരു, ഹുബ്ബള്ളി, ചണ്ഡീഗഢ് എന്നിവിടങ്ങളിലേക്കാകും നിയമനം.










0 comments