print edition ഇന്ത്യ– ഇയു വ്യാപാര കരാറിന് തിരക്കിട്ട നീക്കം

ന്യൂഡൽഹി
ഇന്ത്യയും യൂറോപ്യൻ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരകരാർ ചർച്ചകൾ ജനുവരി അവസാന ആഴ്‌ചയോടെ പൂർത്തീകരിക്കുന്നതിനായി വേഗത്തിൽ പുരോഗമിക്കുന്നു. പ്രതിനിധികൾ ദിവസവും ഓൺലൈനിൽ യോഗം ചേർന്ന് കരാർ പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്ന് വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പറഞ്ഞു.
കരാറിൽ ആകെയുള്ള 24 അധ്യായങ്ങളിൽ 20ഉം പൂർത്തീകരിച്ചതായും അഗർവാൾ അറിയിച്ചു. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്‌റ്റയും യൂറോപ്യൻ കമീഷൻ പ്രസിഡന്റ് ഉർസുല വൊന്‍ ഡെയ്ര്‍ ലെയ്നും റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥികളായി എത്തുന്നുണ്ട്. 27ന് ഇന്ത്യ– ഇയു ഉച്ചകോടിയിൽ സഹഅധ്യക്ഷതയും ഇവർ വഹിക്കുന്നുണ്ട്. സന്ദർശനഘട്ടത്തിൽ തന്നെ കരാർ പ്രഖ്യാപനം സാധ്യമാക്കാനാണ് ശ്രമിക്കുന്നത്.
അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ വഴിമുട്ടിയ സാഹചര്യത്തിലാണ് ഇയുവുമായുള്ള ചർച്ച ഇന്ത്യ വേഗത്തിലാക്കിയത്. ഇതുവരെ ഒപ്പുവെച്ചിട്ടുള്ള എല്ലാ സ്വതന്ത്രവ്യാപാര കരാറുകളെയും മറികടക്കുന്നതാവും ഇന്ത്യ– ഇയു കരാർ. തർക്കവിഷയമായ കൃഷിയെ നിലവിൽ ചർച്ചകളിൽ നിന്നൊഴിവാക്കി നിർത്തിയിരിക്കുകയാണ്. വിസ്‌കി, ആട്ടോമൊബൈൽ ഇറക്കുമതിയിലും ഭിന്നതയുണ്ട്.










0 comments