രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,133 ആയി. ഞായറാഴ്‌ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 24 മണിക്കൂറുകൾക്കുള്ളിൽ 769 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ഓക്സിജൻ, ഐസൊലേഷൻ ബെഡുകൾ, വെന്റിലേറ്ററുകൾ, മരുന്നുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഈ വർഷം ജനുവരി മുതൽ രാജ്യത്ത് 65 മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. കോവിഡ് സാഹചര്യവും തയ്യാറെടുപ്പും വിലയിരുത്തുന്നതിനായി ജൂൺ 2, 3 തീയതികളിൽ ആരോഗ്യ സേവന ഡയറക്ടർ ജനറൽ ഡോ. സുനിത ശർമയുടെ അധ്യക്ഷതയിൽ അവലോകന യോഗം നടന്നിരുന്നു.
ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ, എമർജൻസി മാനേജ്‌മെന്റ് റെസ്‌പോൺസ് സെൽ, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം, ഡൽഹിയിലെ കേന്ദ്ര സർക്കാർ ആശുപത്രികളിൽ നിന്നുള്ള പ്രതിനിധികൾ, എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.









0 comments