ജോർജിയയിൽ 56 ഇന്ത്യക്കാര്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

ടിബിലിസി
ജോർജിയ സന്ദർശിക്കാനെത്തിയ 56 ഇന്ത്യൻ പൗരന്മാർക്ക് കടുത്ത അപമാനം നേരിടേണ്ടി വന്നതായി യുവതി. അർമേനിയയിൽനിന്ന് ജോർജിയയിലേക്ക് കടന്ന അതിർത്തിയിലാണ് മോശപ്പെട്ട അനുഭവം ഉണ്ടായതെന്ന് യുവതി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
സാധുവായ ഇ- വിസകളും രേഖകളും കൈവശം വച്ചിട്ടും സഡഖ്‌ലോ അതിർത്തിയിൽ അപമാനവും തടങ്കലും നേരിടേണ്ടി വന്നതായി ധ്രുവി പട്ടേൽ എന്ന യുവതി കുറിപ്പിൽ പറഞ്ഞു.
ഭക്ഷണം നൽകാതെയും ശുചിമുറിയിൽ പോകാൻ അനുവദിക്കാതെയും 5 മണിക്കൂറിലധികം തണുപ്പിലിരുത്തി. 2 മണിക്കൂറിലധികം പാസ്‌പോർട്ടുകൾ പിടിച്ചുവച്ചു. "കന്നുകാലികളെപ്പോലെ' ഫുട്പാത്തിൽ ഇരിക്കാൻ നിർബന്ധിച്ചുവെന്നും യുവതി അനുഭവം പങ്കിട്ടു.
ഉദ്യോഗസ്ഥരുടെ പെരുമാറ്റം അംഗീകരിക്കാൻ കഴിയാത്തതും ലജ്ജയുണ്ടാക്കുന്നതുമായിരുന്നുവെന്നും യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശമന്ത്രി എസ് ജയശങ്കറിനും ടാഗ് ചെയ്‌ത പോസ്‌റ്റിൽ അവര്‍ പറഞ്ഞു.
പോസ്‌റ്റിനുതാഴെ സമാനമായ അനുഭവം നിരവധിപേര്‍ വെളിപ്പെടുത്തുന്നുണ്ട്.










0 comments