Deshabhimani

print edition അധിക ട്രെയിനുകൾ ഇല്ല; യാത്ര പെടാപ്പാട്‌ 
വലഞ്ഞ് ജനം

train

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Nov 10, 2026, 12:26 AM | 1 min read

ന്യൂഡൽഹി: ദീപാവലി, ഛഠ്‌ പൂജ ആഘോഷങ്ങളുടെ ഭാഗമായി അധിക ട്രെയിനുകൾ ഏർപ്പെടുത്താതെ റെയിൽവേ. ഇതോടെ സ്‌റ്റേഷനുകളിൽ തിരക്കേറി. ഡൽഹിയിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ട്രെയിനുകളിൽ കയറാനാകാതെ ജനങ്ങൾ വലഞ്ഞു. സ്‌റ്റേഷൻ പരിസരവും കവിഞ്ഞ്‌ റോഡിലേക്ക്‌ വരി നീണ്ടു.


ബിഹാർ, ഉത്തർപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക്‌ ഉത്സവങ്ങൾക്കുപോകുന്ന കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ പ്രയാസത്തിലായി.


തിരക്ക്‌ നേരിടാൻ 18,000 പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയെന്നാണ്‌ റെയിൽവേയുടെ അവകാശവാദം. യാത്രക്കാരുടെ വൻവർധന കണക്കിലെടുത്ത്‌ ആവശ്യമുള്ള സർവീസുകൾ ഒരുക്കിയില്ല. ഇ‍ൗ മാസം ഒന്നുമുതൽ ആറുവരെ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്‌, സൂറത്ത്‌ എന്നീ പ്രധാന കേന്ദ്രങ്ങളിലെ 16 സ്‌റ്റേഷനുകളിൽനിന്ന്‌ 56.68 ലക്ഷം പേരാണ്‌ യാത്രചെയ്‌തത്‌. ഇതിൽ 26.94 ലക്ഷം പേരും (ആകെ യാത്രക്കാരുടെ 47.5 ശതമാനം) റിസർവേഷൻ ഇല്ലാത്തവരാണ്‌. ഇത്‌ തിരക്കിന്റെ വ്യാപ്‌തി വ്യക്തമാക്കുന്നു.


ഡൽഹിയിലെ പ്രധാന സ്‌റ്റേഷനുകളിൽ ഒക്ടോബർ ഒന്നുമുതൽ നവംബർ അഞ്ചുവരെ രണ്ട്‌ കോടിയോളം യാത്രക്കാരുടെ സഞ്ചാരം രേഖപ്പെടുത്തി. സാധാരണ ദിവസങ്ങളിൽ അഞ്ചുലക്ഷത്തോളം യാത്രക്കാരെത്തുന്ന ഡൽഹിയിലെ പ്രധാന സ്‌റ്റേഷനുകളിൽ ഇ‍ൗ മാസം ഒന്നുമുതൽ അഞ്ചുവരെ പ്രതിദിനം എത്തിയത്‌ എട്ട്‌ ലക്ഷത്തിലേറെ പേർ. ന്യൂഡൽഹി‍, ആനന്ദ്‌ വിഹാർ, ഓൾഡ്‌ ഡൽഹി, ഹസ്രത്ത്‌ നിസാമുദ്ദീൻ തുടങ്ങിയ സ്‌റ്റേഷനുകളിലാണ്‌ വലിയ തിരക്ക്‌ അനുഭവപ്പെട്ടത്‌.


തിരക്ക്‌ നിയന്ത്രിക്കാൻ ആറ്‌ സ്‌റ്റേഷനിൽ 14വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ വിൽപ്പന നിർത്തി. 2025 ഫെബ്രുവരി 15ന്‌ ന്യൂ‍ഡൽഹി സ്‌റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേർ മരിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home