ad
Deshabhimani

എവറസ്റ്റ് കീഴടക്കി മടങ്ങവേ പർവ്വതാരോഹകൻ മരിച്ചു

Mountain climbing
വെബ് ഡെസ്ക്

Published on May 16, 2025, 12:38 PM | 1 min read

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ മാർച്ച്-മെയ് മാസങ്ങളിലെ ക്ലൈംബിംഗ് സീസണിൽ ഇന്ത്യക്കാരനായ പർവ്വതാരോഹകൻ മരിച്ചു. 8,849 മീറ്റർ (29,032 അടി) കൊടുമുടിയിലെത്തിയ ശേഷം മടങ്ങുന്നതിനിടെ ഹിലാരി സ്റ്റെപ്പിന് താഴെയായി പശ്ചമ ബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്.


ഹിലാരി സ്റ്റെപ്പ് 'മരണ മേഖല'യിലാണ് സ്ഥിതി ചെയ്യുന്നത്, 8,000 മീറ്റർ (26,250 അടി) ഉയരമുള്ള സൗത്ത് കോളിനും കൊടുമുടിക്കും ഇടയിലുള്ള ഒരു പ്രദേശമാണിത്, അവിടെ പ്രകൃതിദത്ത ഓക്സിജന്റെ അളവ് അതിജീവനത്തിന് അപര്യാപ്തമാണ്. കൊടുമുടി കീഴടക്കിയ ആവേശത്തിൽ സുബ്രത ഘോഷ് ഇവിടെ നിന്നും ഇറങ്ങാൻ വിസമ്മതിച്ചതാണ് അപകടകാരണായത് എന്നാണ് സഹയാത്രികരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. വ്യാഴാഴ്ചയായിരുന്നു മരണം.


Mountain climbing


സീസണിലെ രണ്ടാമത്തെ മരണം


തേ സീസണിൽ ഫിലിപ്പീൻസിൽ നിന്നുള്ള ഫിലിപ്പ് II സാന്റിയാഗോ (45) ബുധനാഴ്ച വൈകി സൗത്ത് കോളിൽ പർവ്വത ഭാഗത്തേക്ക് പോകുന്നതിനിടെ മരണപ്പെട്ടിരുന്നു. നാലാമത്തെ ഹൈ ക്യാമ്പിൽ എത്തിയപ്പോൾ ക്ഷീണിതനായ സാന്റിയാഗോ തന്റെ കൂടാരത്തിൽ വിശ്രമിക്കുന്നതിനിടെ മരണപ്പെട്ടതായാണ് റിപ്പോർട്ട്. ഇരുവരും ഒരേ പർവ്വതാരോഹണ സംഘത്തിലെ അംഗങ്ങളാണ്.


സുബ്രത ഘോഷിന്റെ സഹോദരി സുമിത്ര ദേബ് നാഥും പർവ്വതാരോഹകയാണ്. ആരോഹകരുടെ സഹായിയായി പ്രവർത്തിക്കയായിരുന്നു.


Mountain climbing


മെയ് മാസത്തിൽ അവസാനിക്കുന്ന നിലവിലെ സീസണിൽ എവറസ്റ്റ് കയറാൻ നേപ്പാൾ 459 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. ഈ ആഴ്ച ഏകദേശം 100 പർവതാരോഹകരും അവരുടെ ഗൈഡുകളും കൊടുമുടിയിലെത്തിയിരുന്നു. നേപ്പാളിന്റെ വരുമാനത്തിന്റെയും തൊഴിലിന്റെയും പ്രധാന ഉറവിടമാണ് ഇപ്പോൾ ട്രെക്കിംഗ് ടൂറിസം.


കൊടുമുടി കയറൽ പര്യവേഷണങ്ങൾ ആരംഭിച്ചതിന് ശേഷമുള്ള വർഷങ്ങളിൽ എവറസ്റ്റിൽ കുറഞ്ഞത് 345 പേർ മരിച്ചിട്ടുണ്ടെന്നാണ് ഹിമാലയൻ ഡാറ്റാ ബേസ് കണക്കുകൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home