താങ്ങാൻ കഴിയാത്ത ജോലി സമ്മർദം; എട്ട് വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാൻ പ്രവാസി

പ്രതീകാത്മക എഐ ചിത്രം
ന്യൂയോർക്ക് : അമേരിക്കയിൽ എട്ടു വർഷമായി ജോലി ചെയ്യുന്ന മുപ്പത്തിയാറുകാരനായ ഇന്ത്യൻ എൻജിനീയർ കടുത്ത മാനസിക സമ്മർദത്തെ തുടർന്ന് ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നു. ഐടി മേഖലയിലെ തൊഴിൽ പീഡനവും ഏകാന്തതയും തന്നെ തളർത്തിയതായി അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എഐയുടെ കടന്നുവരവോടു കൂടി ജോലി സ്ഥലത്തെ സമ്മർദം ഇരട്ടിയായി. അത് കൂടാതെ വിദേശത്തെ ഒറ്റപ്പെട്ട ജീവിതവും മാനേജ്‌മെന്റിന്റെ മോശം പെരുമാറ്റവുമാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്.
ഐടി മേഖലയിൽ ഏഴ് വർഷത്തോളമായി ജോലി ചെയ്യുന്ന താൻ രക്തസമ്മർദത്തിനും വിഷാദരോഗത്തിനുമുള്ള മരുന്നുകൾ കഴിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഏതുനിമിഷവും ഹൃദയാഘാതം ഉണ്ടായേക്കാമെന്ന ഭയമുണ്ടെന്നും കുറിപ്പിൽ പരാമർശിക്കുന്നു.
തുച്ഛമായ ശമ്പളമാണെങ്കിലും ഇന്ത്യയിൽ നല്ലൊരു തൊഴിൽ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് വാർത്തയായതോടു കൂടി നിരവധി പ്രവാസികൾ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. മാനസികാരോഗ്യമാണ് ഏതൊരു ജോലിയേക്കാളും പ്രധാനമെന്നും ജീവിതത്തിന്റെ നല്ല കാലം സമ്മർദത്തിലായി തീർക്കരുതെന്നും സമൂഹ മാധ്യമം ഒന്നടങ്കം ഓർമിപ്പിച്ചു.










0 comments