Deshabhimani

ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള നിലയിൽ; വിലവര്‍ധന അതേപടി തുടരുന്നു

oil
വെബ് ഡെസ്ക്

Published on Oct 22, 2026, 02:55 PM | 2 min read

ന്യൂഡൽഹി: ഇന്ത്യയുടെ പശ്ചിമേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി യുദ്ധത്തിന് മുൻപുള്ള പഴയ നിലയിലേക്ക് തിരിച്ചെത്തി. കപ്പൽ ഗതാഗത ഡാറ്റകൾ പ്രകാരം ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ഒഴിഞ്ഞ് ഇറക്കുമതി പഴയ നില കൈവരിച്ചിരിക്കയാണ്. ഇതനുസരിച്ച് റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതിയിൽ കുറവും രേഖപ്പെടുത്തി. അടുത്തുള്ളതും വഴിച്ചിലവ് കുറഞ്ഞതുമാണ് ഇന്ത്യയെ സംബന്ധിച്ച് പശ്ചിമേഷ്യൻ ക്രൂഡ്.

സെപ്റ്റംബ‍ർ മാസത്തെ കണക്കുകളാണ് പുറത്തു വന്നിട്ടുള്ളത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതി മുൻ മാസത്തെ അപേക്ഷിച്ച് 20% വർധിച്ച് പ്രതിദിനം ഏകദേശം 5.33 ദശലക്ഷം ബാരലിലെത്തി. ഇതിൽ മിഡിൽ ഈസ്റ്റ് ക്രൂഡ് ഇറക്കുമതി പ്രതിദിനം ഏകദേശം 2.8 ദശലക്ഷം ബാരലായി ഉയര്‍ന്നിരിക്കയാണ്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. മാത്രമല്ല ഓഗസ്റ്റിലെ 32% ശതമാനത്തിൽ നിന്നാണ് ഈ വലിയ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 54% വും ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് എത്തിയത്.


റഷ്യൻ ഇറക്കുമതി കുറഞ്ഞു

ഇപ്പോൾ ആക‍ർഷണം ഇറാഖ്


സെപ്റ്റംബര്‍ മാസമായതോടെ റഷ്യൻ ക്രൂഡ് ഇറക്കുമതി 14% കുറഞ്ഞ് പ്രതിദിനം ഏകദേശം 1.8 ദശലക്ഷം ബാരലായി. ഇതോടെ ഇന്ത്യയുടെ മൊത്തം എണ്ണ വാങ്ങലിൽ റഷ്യയുടെ പങ്ക് 46.6 ശതമാനത്തിൽ നിന്ന് 33.5 ശതമാനമായി കുറഞ്ഞു.

7

ഈ സാഹചര്യത്തിലും റഷ്യ തന്നെയാണ് ഇന്ത്യയ്ക്കുള്ള ഏറ്റവും വലിയ എണ്ണ വിതരണക്കാരായി തുടരുന്നത്. യു എ ഇ, ഇറാഖ് എന്നിവയാണ് തൊട്ടു പിന്നിൽ. ഇതിൽ ഇറാഖിൽ നിന്നുള്ള ഇറക്കുമതി കുത്തനെ കൂടി. പ്രതിദിനം 830,000 ബാരലായി വർധിച്ചു. ഓഗസ്റ്റിൽ ഇത് 171,000 ബാരൽ മാത്രമായിരുന്നു.


റഷ്യൻ എണ്ണ അവിടെയും നിലനിൽക്കുന്ന യുദ്ധ സാഹചര്യത്തിൽ വിലക്കുറവിലാണ് ലഭിക്കുന്നത്. എന്നാൽ ഇത് ഇറാഖിൽ നിന്നുള്ള ഇറക്കുമതിക്ക് വരുന്ന മൊത്തം ചിലവിന് ഒപ്പം മാത്രമാണ് വരുന്നത്. റഷ്യൻ മേഖകളെ താരതമ്യം ചെയ്യുമ്പോൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള യാത്രാ ദൂരം കുറവാണ്. ഇതോടെപ്പം ഇറാഖ് എണ്ണ പ്രീമിയം ബ്രെൻഡ് ക്രൂഡിന്മേൽ മുൻ മാസങ്ങളിലെ 10 ഡോളറിൽ കൂടുതൽ എന്ന വില നിലവാരത്തിൽ നിന്ന് 1-2 ഡോളർ എന്ന നിലയിലേക്ക് കുറ‍ഞ്ഞിട്ടുമുണ്ട്. മറ്റ് ചില പശ്ചിമേഷ്യൻ ഉൽപാദകരും സമാനമായ നിലയിൽ ക്രൂഡ് വില വെട്ടിക്കുറച്ചിട്ടുണ്ട്.


യുദ്ധത്തിന്റെ തുടക്കത്തിൽ റഷ്യൻ എണ്ണയ്ക്ക് ബ്രെൻഡ് ക്രൂഡിനെ അപേക്ഷിച്ച് 10-ഡോളറിൽ ൽ അധികം വലിയ കിഴിവ് ലഭിച്ചിരുന്നു. എന്നാൽ പശ്ചിമേഷ്യൻ എണ്ണ പഴയപോലെ വിപണിയിൽ തിരിച്ചെത്തുകയും ചൈനയുമായുള്ള മത്സരം മുറുകുകയും ചെയ്തപ്പോൾ റഷ്യൻ എണ്ണയുടെ ആ ആനുകൂല്യം കുറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന പ്രീമിയം രണ്ട് ഡോളർ വരെ എന്ന നിലയിലേക്ക് ചുരുങ്ങിയിരിക്കയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home