ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനുള്ള ചര്‍ച്ച മാറ്റി

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ (Interim Trade Pact) അന്തിമമാക്കുന്നതിനായി ഫെബ്രുവരി23-ന് വാഷിംഗ്ടണിൽ തുടങ്ങേണ്ടിയിരുന്ന ചര്‍ച്ച മാറ്റി. കരാറിന്റെ ഭാഗമായി നടക്കേണ്ടിയിരുന്ന നിർണ്ണായകമായ ചീഫ് നെഗോഷ്യേറ്റർമാരുടെ കൂടിക്കാഴ്ച തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്നതാണ്.
ട്രംപിനെതിരായ അമേരിക്കൻ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധിയും പിന്നാലെ പ്രഖ്യാപിച്ച പുതിയ നികുതി നയങ്ങളും അനിശ്ചിതത്വം ഉയര്‍ത്തിയിട്ടുണ്ട്. ഇിതിന് പിന്നാലെയാണ് യോഗം മാറ്റിയത്. ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘവും യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും സംഘവുമാണ് കൂടിക്കാഴ്ച നടത്തേണ്ടിയിരുന്നത്.
Related News
ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ ഇറക്കുമതി നികുതികൾ (Tariffs) ഭരണഘടനാ വിരുദ്ധമാണെന്ന് ഫെബ്രുവരി20-ന് യുഎസ് സുപ്രീം കോടതി വിധിച്ചു. ഇതിനു പിന്നാലെ ഫെബ്രുവരി 24മുതൽ എല്ലാ രാജ്യങ്ങൾക്കും10%പുതിയ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും, തൊട്ടടുത്ത ദിവസം അത് 15%ആയി വർദ്ധിപ്പിക്കുകയും ചെയ്തു.
ഈ പുതിയ സാഹചര്യങ്ങൾ സാമ്പത്തികമായി എങ്ങനെയൊക്കെ ബാധിക്കുമെന്ന് വ്യക്തമല്ല. ഇവ വിലയിരുത്തിയ ശേഷം മതി ചർച്ചകളെന്ന് ഇരു രാജ്യങ്ങളും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകൾ. ഫെബ്രുവരിയിൽ തന്നെ ചര്‍ച്ചകൾ പൂര്‍ത്തിയാക്കി മാര്‍ച്ചിൽ അന്തിമ ഒപ്പ് വെക്കൽ നടത്താനാണ് നേരത്തെ ധാരണയായിരുന്നത്.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് വ്യാപകമായി നികുതി ചുമത്താനുള്ള തന്റെ അധികാരം യുഎസ് സുപ്രീം കോടതി റദ്ദാക്കിയെങ്കിലും ഇന്ത്യയുമായുള്ള വ്യാപാര കരാറിൽ മാറ്റമുണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. കരാർ പ്രകാരം ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 18ശതമാനം നികുതി തുടരുമെന്ന് ആവര്‍ത്തിക്കയും ചെയ്തിരുന്നു










0 comments