ad
Deshabhimani

കൊച്ചിയില്‍ നങ്കൂരമിട്ട ഇറാനിയന്‍ കപ്പലിലെ നാവികരെ തിരിച്ചയക്കാനൊരുങ്ങി ഇന്ത്യ

IRIS lavan

ഐറിസ് ലാവന്‍

വെബ് ഡെസ്ക്

Published on Mar 13, 2026, 10:22 PM | 1 min read

കൊച്ചി : സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ നങ്കൂരമിട്ട ഇറാനിയന്‍ കപ്പലായ ഐറിസ് ലാവനിലെ നാവികരെ തിരിച്ചയക്കാനൊരുങ്ങി ഇന്ത്യ. 183 ജീവനക്കാരാണ് കപ്പലിലുള്ളത്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ മാര്‍ച്ച് 4 മുതല്‍ കപ്പല്‍ കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്.
ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന അന്താരാഷ്ട്ര ഫ്ലീറ്റിലും മിലാന്‍ 2026 നാവിക അഭ്യാസത്തിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന ഇറാന്‍ നാവിക സംഘത്തിന്‍റെ ഭാഗമായിരുന്നു ഐറിസ് ലാവന്‍. കപ്പലിലെ ജീവനക്കാരെ മാത്രമാണ് തിരിച്ചയക്കുന്നതെന്നും കപ്പല്‍ കൊച്ചിയില്‍ തന്നെ തുടരുമെന്നുമാണ് റിപ്പോര്‍ട്ട്. അസര്‍ബൈജാന്‍ വഴിയോ അര്‍മേനിയ വഴിയോ കരമാര്‍ഗം ജീവനക്കാരെ തിരികെയെത്തിക്കാനാണ് തീരുമാനം.


ഫെബ്രുവരി 28 ന് സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് നങ്കൂരമിടാന്‍ ഇറാന്‍‌ ഇന്ത്യയുടെ അനുമതി തേടുകയായിരുന്നു. മാര്‍ച്ച് ഒന്നിനാണ് കപ്പല്‍ കൊച്ചിയില്‍ തുടരാന്‍ അനുമതി ലഭിച്ചത്. യുഎസും ഇസ്രയേലും ടെഹ്റാനില്‍ ആക്രമണം നടത്തിയ ദിവസം ഐറിസ് ലാവന്‍, ഐറിസ് ബുഷെര്‍, ഐറിസ് ദേന എന്നിങ്ങനെ മൂന്ന് യുദ്ധക്കപ്പലുകള്‍ക്കാണ് ഇറാന്‍ ഡോക്കിംഗ് അഭ്യര്‍ത്ഥന നടത്തിയത്. ഇതില്‍ ഐറിസ് ലാവന്‍ മാത്രമാണ് കൊച്ചിയില്‍ എത്തിയത്. ഐറിസ് ബുഷെര്‍ ശ്രീലങ്കയില്‍ നങ്കൂരമിടുകയും ഐറിസ് ദേനയെ യുഎസ് അന്തര്‍വാഹിനി ആക്രമിച്ച് തകര്‍ക്കുകയുമായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home