2035ൽ ഇന്ത്യക്ക് ബഹിരാകാശ നിലയം: ഐഎസ്‌ആർഒ ചെയർമാൻ


സ്വന്തം ലേഖകൻ
Published on Aug 24, 2025, 12:00 AM | 1 min read
ന്യൂഡൽഹി: രാജ്യത്തെ ബഹിരാകാശ പരിപാടിയുടെ ഭാവി മാർഗരേഖ ദേശീയ ബഹിരാകാശ ദിനമായ ശനിയാഴ്‌ച ഐഎസ്‌ആർഒ ചെയർമാൻ വി നാരായണൻ പുറത്തുവിട്ടു. 2035 ഓടെ ഇന്ത്യയുടെ ബഹിരാകാശനിലയം യാഥാർഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ‘ഭാരതീയ അന്തരീക്ഷ് സ്‌റ്റേഷന്റെ’ ആദ്യ മൊഡ്യൂൾ 2028ൽ വിക്ഷേപിക്കും. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ തിരികെയെത്തിക്കാൻ കഴിയും വിധമുള്ള ചാന്ദ്രദൗത്യം 2040ൽ യാഥാർഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.








0 comments