ഇന്ത്യയിൽ ഇനി ഇ-പാസ്പോർട്

കോഴിക്കോട്: രാജ്യം സമ്പൂർണമായി ഇ–പാസ്പോർട്ട് സംവിധാനത്തിലേക്കു മാറുന്നു. ഇനിമുതൽ ലഭിക്കുന്ന പാസ് പോർടുകൾ എല്ലാം ഇലക്ട്രേണിക് പാസ്പോർട് ആവും. കേരളത്തിലെ എല്ലാ റീജ്യണൽ പാസ്പോർട്ട് ഓഫിസുകളും ഇതിനകം ഇ–പാസ്പോർട്ടുകൾ നൽകിത്തുടങ്ങി. പാസ്പോർട്ട് പുതുക്കുന്നവർക്കും ഇനി ലഭിക്കുക ഇതായിരിക്കും.
ഡൽഹി, മുംബൈ, കൊൽക്കത്ത റീജ്യണുകൾ കൂടി ഇ–പാസ്പോർട്ട് നിലവിൽ വന്നതോടെ എല്ലാം സോണുകളിലും സംവിധാനം പൂർത്തിയായി. രാജ്യത്തെ എല്ലാ പാസ്പോർട്ട് ഓഫിസുകളിൽനിന്നും ഇനി ഇ പാസ്പോർട് ആവും. എങ്കിലും നിലവിൽ പഴയ പാസ്പോർട് കാലാവധി തീരും വരെ ഉപയോഗിക്കാം എന്നാണ് അറിയിപ്പ്.
കഴിഞ്ഞ നവംബറിൽ ഭുവനേശ്വറിലും നാഗ്പൂരിലും പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണ് പൂർത്തിയായിരിക്കുന്നത്. ഏപ്രിലിൽ ഔദ്യോഗിക അംഗീകാരമായതോടെ തന്നെ കേരളത്തിൽ കോഴിക്കോട് ഓഫീസിൽ പദ്ധതി തുടങ്ങി. ഇപ്പോൾ കേരളത്തിൽ മുഴുവൻ ഇ- ആയി.
റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ചിപ്പ് പതിപ്പിച്ചതാണ് ഇ–പാസ്പോർട്ട്. വ്യക്തിഗത വിവരങ്ങളും ബയോമെട്രിക് വിവരങ്ങളും ചിപ്പിലടച്ചാണ് ഇതിൽ സൂക്ഷിക്കുന്നത്. കവർപേജിൽ തന്നെ ഇത് സ്വർണ്ണ വർണ്ണത്തിൽ കാണാം. ചിപ്പിലടങ്ങിയ വിവരങ്ങൾ പാസ്പോർട്ടിന്റെ പേജുകളിൽ വിവരണമായും നൽകുന്നുണ്ട്. വിമാനത്താവളങ്ങളിലും രാജ്യാന്തര അതിർത്തിയിലും വെരിഫിക്കേഷനും ഇമിഗ്രേഷൻ നടപടികൾക്കും ചിപ്പ് സ്കാൻ ചെയ്ത് എളുപ്പം പരിശോധന പൂർത്തിയാക്കാം.









0 comments