ജമ്മു കശ്മീരിലെ സുചേത്ഘട്ടിൽ ഇന്ത്യ-പാക് അതിർത്തി അടച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ സുചേത്ഘട്ടിൽ ഇന്ത്യ-പാക് അതിർത്തി അടച്ചു. സാധാരണ ജനങ്ങൾക്ക് അതിർത്തി മേഖലയിൽ പ്രവേശനം വിലക്കി. സൈനികർ ഒഴികെയുള്ളവർക്ക് മേഖലയിൽ സഞ്ചരിക്കാനാവില്ല. സുചേത്ഗഡിലെ ഒക്‌ട്രോയ് പോസ്റ്റിൽ അതിർത്തി സുരക്ഷാ സേനയാണ് (ബിഎസ്എഫ്) വിലക്ക് ഏർപ്പെടുത്തിയത്. പഹൽഗാം ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതിന് ദിവസങ്ങൾക്കകമാണ് സൈന്യത്തിന്റെ നീക്കം.
സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ജമ്മുവിലെ ഇന്ത്യ-പാക് അതിർത്തി സാധാരണക്കാർക്കായി അടച്ചത്. സീറോ ലൈൻ കാണാൻ പ്രശസ്തമായ സ്ഥലമാണ് സുചേത്ഗഡ്. ഒക്‌ട്രോയ് പോസ്റ്റിൽ ബിഎസ്എഫ് എല്ലാ സിവിലിയൻ നീക്കങ്ങളും നിർത്തിവച്ചതായാണ് റിപ്പോർട്ട്. സുരക്ഷാ മുൻകരുതൽ നടപടിയായാണ് തീരുമാനം.
updating...









0 comments