Deshabhimani

print edition പുതിയ ലോകഭൂപടം; കശ്‌മീർ അതിർത്തിയിൽ ഇന്ത്യക്ക് വിയോജിപ്പ്‌

ministry of external affairs
വെബ് ഡെസ്ക്

Published on Sep 08, 2026, 01:30 AM | 1 min read

ന്യൂഡൽഹി: കൂടുതൽ കൃത്യതയുള്ള ഭൂപടം അംഗീകരിക്കുന്നതിനായുള്ള യുഎൻ വോട്ടെടുപ്പിൽ അനുകൂലമായി വോട്ടുചെയ്‌തെങ്കിലും ജമ്മുകശ്‌മീരിന്‌ മേലുള്ള അവകാശവാദം ആവർത്തിച്ച്‌ ഇന്ത്യയും പാകിസ്ഥാനും. പുതിയ ഭൂപടത്തിൽ കശ്‌മീരിലെ നിലവിലെ നിയന്ത്രണ രേഖയെ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. ഇത്‌ നിലവിൽ ധാരണയായ അതിർത്തി മാത്രമാണെന്നും കശ്‌മീരിന്റെ കാര്യത്തിൽ ഇന്ത്യയും പാകിസ്ഥാനും ധാരണയിൽ എത്തിയിട്ടില്ലെന്നും ഭൂപടത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.


കശ്‌മീരിനെ പ്രത്യേകമായി അടയാളപ്പെടുത്തിയതിനോട്‌ വിദേശമന്ത്രാലയം എതിർപ്പ്‌ പ്രകടമാക്കി. ഭൂപടത്തിൽ ഇന്ത്യയുടെ പ്രദേശങ്ങളെ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനോട്‌ യോജിക്കുന്നില്ലെന്ന്‌ വിദേശമന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും പരമാധികാരം ഏതെങ്കിലും ഒരു രാജ്യത്തിന്‌ മാത്രമായി ഏകപക്ഷീയമായി നിശ്‌ചയിക്കാനാവില്ലെന്നും പാകിസ്ഥാൻ വിദേശമന്ത്രാലയം പ്രതികരിച്ചു.


ചൈനയുമായി തർക്കമുള്ള മേഖലകളും ഭൂപടത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. അരുണാചലിൽ ചൈന അവകാശപ്പെടുന്ന അതിർത്തിയും ഇന്ത്യ നിശ്‌ചയിച്ചിട്ടുള്ള അതിർത്തിയുമാണ്‌ പ്രത്യേകമായി കൊടുത്തിട്ടുള്ളത്‌. ലഡാക്ക്‌ ഉൾപ്പെടുന്ന അക്‌സായ്‌ ചിൻ മേഖലയുടെ കാര്യത്തിലും ഇന്ത്യയും ചൈനയും അവകാശപ്പെടുന്ന അതിർത്തികൾ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home