ജെറ്റ് വിമാനം നഷ്ടമായി
ആണവ യുദ്ധത്തിനുള്ള സാധ്യയില്ലായിരുന്നു; സംയുക്ത സേനാ മേധാവി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ഒരിക്കലും ആണവയുദ്ധത്തിന്റെ അടുത്തെത്തിയില്ലെന്നും "സ്ഥിതി നിയന്ത്രിക്കാൻ പാകിസ്ഥാനുമായുള്ള ആശയവിനിമയത്തിനുള്ള വഴികൾ എപ്പോഴും തുറന്നിരുന്നുവെന്നും" ഇന്ത്യയുടെ സംയുക്ത സേനാ മേധാവി (CDS) അനിൽ ചൌഹാൻ. ബ്ലൂംബെർഗ് ടിവി അഭിമുഖത്തിലാണ് പ്രതികരണം.
ഇന്ത്യയുടെ ജെറ്റ് വിമാനങ്ങൾ നഷ്ടമായത് അഭിമുഖത്തിൽ ശരി വെച്ചു. എന്നാൽ ആറു വിമാനങ്ങൾ തകർത്തതായുള്ള പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അവകാശവാദം തള്ളി.
"ജെറ്റ് വെടിവച്ചിട്ടതല്ല, മറിച്ച് അവ എങ്ങിനെയാണ് വെടിവെച്ച് വീഴ്ത്തപ്പെട്ടത് എന്നതാണ് പ്രധാനം," ഷെഹബാസ് ഷെരീഫിന്റെ വെളിപ്പെടുത്തൽ മുൻനിർത്തിയുള്ള ബ്ലൂംബെർഗ് ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചു-
“ഞങ്ങൾ ചെയ്ത തന്ത്രപരമായ തെറ്റ് മനസ്സിലാക്കാനും, അത് പരിഹരിക്കാനും, അത് തിരുത്താനും, രണ്ട് ദിവസത്തിന് ശേഷം അത് വീണ്ടും നടപ്പിലാക്കാനും കഴിഞ്ഞു. കൂടാതെ ദീർഘദൂരം ലക്ഷ്യമാക്കി ഞങ്ങളുടെ എല്ലാ ജെറ്റുകളും വീണ്ടും പറത്താനും സാധിച്ചു" എന്നുമായിരുന്നു തുടർന്നുള്ള വാക്കുകൾ.
സിംഗപ്പൂരിൽ സിംഗപ്പൂരിൽ നടന്ന ഷാങ്‌രി-ലാ ഡയലോഗിനിടെയായിരുന്നു ബ്ലുംബെർഗ് അഭിമുഖം.
വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും വ്യോമസേനാ ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ. ഭാരതിയും യുദ്ധവിമാനങ്ങളുടെ നഷ്ടത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സംബന്ധിച്ച ചോദ്യങ്ങിൽ മൌനം പാലിച്ചിരുന്നു.
"300 കിലോമീറ്റർ ഉള്ളിൽ, ഒരു മീറ്ററിന്റെ കൃത്യതയോടെ, പാകിസ്ഥാന്റെ കനത്ത വ്യോമ പ്രതിരോധമുള്ള വ്യോമതാവളങ്ങളിൽ കൃത്യമായ ആക്രമണങ്ങൾ നടത്താൻ ഞങ്ങൾക്ക് കഴിഞ്ഞു,". ആണവായുധങ്ങൾ അവലംബിക്കാതെ തന്നെ "നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപയോഗപ്പെടുത്താൻ കഴിയുന്ന കൂടുതൽ ഉപവഴികൾ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ഇതിന്റെ ഭാവി പാകിസ്ഥാന്റെ നടപടികളെ ആശ്രയിച്ചിരിക്കുമെന്നും ജനറൽ ചൗഹാൻ പറഞ്ഞു. "ഞങ്ങൾ വ്യക്തമായ ചുവപ്പ് രേഖകൾ ഇട്ടിട്ടുണ്ട്," എന്നും വ്യക്തമാക്കി.









0 comments