Deshabhimani

print edition 48 ചോദ്യങ്ങളുമായി ഇന്ത്യ കൂട്ടായ്‌മ; പ്രതിപക്ഷ ഹർജിയിൽ കമീഷന്‌ നോട്ടീസ്‌

election commission supreme court
വെബ് ഡെസ്ക്

Published on Nov 17, 2026, 11:56 PM | 1 min read

ന്യൂഡൽഹി : വോട്ടർപട്ടികയുടെ തീവ്രപുനഃപരിശോധനയുമായി ബന്ധപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ 48 ചോദ്യങ്ങൾ രേഖാമൂലം ആവശ്യപ്പെടാൻ അനുമതി ചോദിച്ച്‌ ഇന്ത്യാ കൂട്ടായ്‌മയുടെ ഹർജിയിൽ സുപ്രീംകോടതിയുടെ നോട്ടീസ്‌. വിഷയത്തിൽ കുറച്ചുകാര്യങ്ങൾ പറയാനുണ്ടെന്ന്‌ കമീഷൻ വാദിച്ചുവെങ്കിലും ആദ്യം മറുപടി നൽകാൻ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ ആവശ്യപ്പെട്ടു.


എതിർപ്പുകൾ ഉണ്ടെങ്കിൽ കമീഷന്‌ ഉന്നയിക്കാമെന്നും പ്രശ്നം പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിക്കായി ഹാജരായത്‌. ഡിസംബർ ഒന്പതിന്‌ പ്രധാന ഹർജിയും ഉപഹർജിയും കോടതി പരിഗണിക്കും. അതിന്‌ മുന്പ്‌ കമീഷൻ മറുപടി നൽകണം.


​കമീഷൻ നൽകിയ രണ്ട്‌ സത്യവാങ്‌മൂലങ്ങളിൽ അവ്യക്തയുണ്ടെന്ന്‌ ചുണ്ടിക്കാട്ടിയാണ്‌ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ, കമീഷണർമാരായ സുഖ്ബീർ സിങ്‌ സന്ധു, വിവേക് ​​ജോഷി എന്നിവരിൽ സത്യപ്രസ്‌താവനയോടുകൂടിയുള്ള മറുപടി തേടാൻ പ്രതിപക്ഷം അനുമതി ചോദിച്ചത്‌. പ്രധാന ഫയലുകളും രേഖകളും കമീഷൻ മറച്ചുവെച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home