Deshabhimani

print edition ജൻ Sea; രാംലീലയിൽ 
നിറഞ്ഞ്‌ 
യുവജനങ്ങളും
വിദ്യാർഥികളും

Gen Sea
വെബ് ഡെസ്ക്

Published on Nov 02, 2026, 12:08 AM | 1 min read

ന്യ‍‍‍ൂഡൽഹി: ഇന്ത്യ കൂട്ടായ്‌മയുടെ രാംലീല മൈതാനത്തെ മഹാറാലിയിലേക്ക്‌ പടർന്ന്‌ ജന്തർമന്തർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായിരുന്ന ധർമേന്ദ്ര പ്രധാന്റെ രാജിയ്‌ക്ക്‌ വഴിയൊരുക്കിയത്‌ ജന്തർമന്തർ പ്രക്ഷോഭമാണ്‌. ഗ്യാനേഷ്‌ കുമാറിനെ പുറത്താക്കണമെന്ന ആവശ്യമുയർത്തിയ പ്രതിഷേധങ്ങൾക്കെല്ലാം ജന്തർമന്തർ സമരം ഉ‍ൗർജമേകി.


ധർമേന്ദ്ര പ്രധാന്റെ രാജിയ്‌ക്കായി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ വിദ്യാർഥികളുടെ സാന്നിധ്യം രാംലീലയിൽ പ്രകടമായിരുന്നു. ജന്തർമന്തറിൽ മുഴങ്ങിയ മദ്രാവാക്യങ്ങൾ ഇവിടെയും അലയടിച്ചു. എസ്‌എഫ്‌ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സഖി ഉയർത്തിയ മുദ്രാവാക്യങ്ങൾ, യുവജനങ്ങൾ ഏറ്റെടുത്തു.


ആക്ഷേപ ഹാസ്യരൂപങ്ങളും സമരത്തിൽ നിറഞ്ഞു. മജീഷ്യന്റെ വേഷമിട്ടയാൾ വോട്ടുകൾ ആരുമറിയാതെ വെട്ടിമാറ്റുന്നത്‌ എങ്ങനെയെന്ന്‌ അവതരിപ്പിച്ചു. ഒരാൾ ഗ്യാനേഷ്‌കുമാറിനെ കൂട്ടിലടച്ച തത്തയാക്കി. മറ്റൊരാൾ രാവണനെപോലെ പത്ത്‌ തലയുള്ള മോദിയുടെ രൂ‍പവുമായി മൈതാനിലെത്തി. ഗ്യാനേഷ്‌ കുമാർ, അമിത്‌ ഷാ, യോഗി ആദിത്യനാഥ്‌, മോഹൻ ഭാഗവത്‌, ഗ‍ൗതം അദാനി എന്നിവരുടെ തലകളാണ്‌ ഉണ്ടായിരുന്നത്‌. പ്രതിഷേധക്കാരുടെ സോക്‌സ്‌മുതൽ തൊപ്പിവരെയുള്ളവയിൽ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയിരുന്നു. വെള്ളവും ഭക്ഷണവും വിതരണംചെയ്തു. ബർഗർ മുതൽ ഉച്ചയൂ‍ണ്‌ വരെ നൽകി. ജന്തർമന്തറിൽ സജീവമായിരുന്ന മുഹമ്മദ്‌ ജുനൈദും രാംലീലയിൽ ഭക്ഷണം വിതരണംചെയ്തു. ആസാദി മുദ്രാവാക്യങ്ങളോടൊപ്പം രംഗ്‌ ദേ ബസന്തി, ചക്‌ ദേ ഇന്ത്യ തുടങ്ങിയ ഗാനങ്ങളും റാലിയിൽ മുഴങ്ങി. പാട്ടിനൊപ്പം പ്രതിഷേധക്കാർ ചുവടുവച്ചു. റാലിക്കുശേഷം മാർച്ച് ചെയ്യുകയായിരുന്നു ദിശ പ്രവർത്തകരായ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home