print edition എർദോഗന്റെ പരാമർശങ്ങൾ തള്ളി ഇന്ത്യ


സ്വന്തം ലേഖകൻ
Published on Sep 30, 2026, 12:24 AM | 1 min read
ന്യൂഡൽഹി : തുർക്കി പ്രസിഡന്റ് റജബ് തയിപ് എർദോഗൻ യുഎൻ പൊതുസഭയിൽ ജമ്മുകശ്‌മീരുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി ഇന്ത്യ. കശ്‌മീർ ഉൾപ്പടെ ദക്ഷിണേഷ്യയിലെ തർക്കങ്ങൾ യുഎൻ ചാർട്ടറിന്റെയും പ്രസക്തമായ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത് പരിഹരിക്കണമെന്ന് എർദോഗൻ അഭിപ്രായപ്പെട്ടതാണ് വിവാദങ്ങൾക്ക് കാരണം. കശ്‌മീരിനെക്കുറിച്ചുള്ള എർദോഗന്റെ പരാമർശം ഇന്ത്യ പൂർണമായും തള്ളുന്നതായി വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.








0 comments