ad
Deshabhimani

print edition വോട്ടർപ്പട്ടികയിൽ പേരില്ലെങ്കിൽ റേഷനും പെൻഷനുമില്ല; ബിഹാർ മുഖ്യമന്ത്രി

Samrat Choudhary

സാമ്രാട്ട്‌ ച‍ൗധരി. photo credit: Samrat Choudhary Facebook

വെബ് ഡെസ്ക്

Published on May 14, 2026, 12:00 AM | 1 min read

പട്‌ന : ദരിദ്രരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമപദ്ധതികൾ ഇല്ലാതാക്കാൻ ബംഗാളിലെയും ബിഹാറിലേയും ബിജെപി സർക്കാരുകൾ. വോട്ടർപ്പട്ടികയിൽ പേരില്ലാത്തവർക്ക്‌ ഒരു ആനുകൂല്യവും നൽകില്ലെന്നാണ്‌ ബിഹാർ മുഖ്യമന്ത്രി സാമ്രാട്ട്‌ ച‍ൗധരിയുടെ ഭീഷണി. റേഷനുൾപ്പെടെയുളള ആനുകൂല്യങ്ങളും ബാങ്ക്‌ പാസ്‌ബുക്കുകളും ഇല്ലാതാക്കുമെന്നും ച‍ൗധരി പറഞ്ഞു. എസ്‌ഐആറിൽ പുറത്തായ സ്‌ത്രീകൾക്ക്‌ അന്നപൂർണ ബന്ധർ പദ്ധതിയുടെ ധനസഹായം നൽകില്ലെന്ന ബംഗാൾ മന്ത്രിയുടെ പ്രസ്‌താവനയ്ക്ക്‌ പിന്നാലെയാണ്‌ ബിഹാറിലെ ബിജെപി സർക്കാരും സമാന നിലപാട്‌ സ്വീകരിച്ചത്‌.


ഇന്ത്യൻ പ‍ൗരൻമാരല്ലാത്തവർക്ക്‌ എന്തിന്‌ ആനുകൂല്യം നൽകണമെന്നായിരുന്നു വനിതാ, ശിശുവികസന വകുപ്പ്‌ മന്ത്രി അഗ്നിമിത്ര പോളിന്റെ പ്രതികരണം. എസ്‌ഐആറിൽ ഉൾപ്പെട്ടില്ലെങ്കിലും അവർ ഇന്ത്യൻ പ‍ൗരൻമാരാണെന്ന സുപ്രീംകോടതി ഉത്തരവ്‌ നിലനിൽക്കെയാണ്‌ ബിജെപി സർക്കാരുകളുടെ ദാർഷ്‌ട്യം. എസ്‌എആറിൽ ബംഗാളിൽ 91 ലക്ഷം വോട്ടർമാരെയാണ്‌ പുറത്താക്കിയത്‌. 27 ലക്ഷം അപേക്ഷകൾ ട്രൈബ്യൂണലിന്റെ മുന്നിലാണ്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home