ad
Deshabhimani

താനൊരു "അഭിമാനിയായ സംഘി" ആണെന്ന് കങ്കണ റാവത്ത്

kangana reel
വെബ് ഡെസ്ക്

Published on Aug 03, 2026, 06:26 PM | 2 min read

ന്യൂഡൽഹി:താനൊരു അഭിമാനിയായ സംഘിയാണെന്ന് ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്.തന്റെവര്‍ഗ്ഗീയ വിഷം ചീറ്റുന്ന നിലപാടുകളെ ന്യായീകരിച്ചും വിധേയത്വം ആവര്‍ത്തിച്ചും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ വിഡിയോയിലാണ് പ്രഖ്യാപനം. വിദ്വേഷവും സാമൂഹിക വിരുദ്ധതയും പരസ്യപ്പെടുത്താൻ തുടങ്ങിയതോടെ താൻ ഒരു മിതവാദിയായ ഹിന്ദുമത വിശ്വാസിയിൽ നിന്ന് അഭിമാനിയായ സംഘിയായി മാറിയെന്നാണ് നടി സ്വയം അടയാളപ്പെടുത്തുന്നത്.


വര്‍ഗ്ഗീയ വിഷ സഞ്ചി നിറയ്ക്കാൻ സഹായിച്ചതിൽ ബിജെപിക്കും ആര്‍എസ്എസിനും ക്രെഡിറ്റ് നൽകുകയും ചെയ്യുന്നുണ്ട്. ബി ജെ പിയുടെയും ആർ എസ് എസിന്‍റെയും ആശയങ്ങളുമായി ചേർന്നതിന് ശേഷമാണ് തനിക്ക് ഈ മാറ്റങ്ങൾ ഉണ്ടായതെന്ന് അവര്‍ പറയുന്നു. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണയെ ഗൗരവത്തിലെടുത്തിട്ടില്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് പരിഹസിച്ചിരുന്നു.


മുസ്‍ലിങ്ങളുമായി ബന്ധപ്പെടുന്നവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നുവെന്നാണ് റീലിലെ മറ്റൊരു കണ്ടുപിടുത്തം. ‘സിനിമയിലെ പല ഹിന്ദു പെൺകുട്ടികളെയും ഞാൻ അടുത്ത് കണ്ടിട്ടുണ്ട്. എന്നാൽ വിവാഹത്തിലൂടെയോ സൗഹൃദത്തിലൂടെയോ അവർ മുസ്ലീം വ്യക്തികളുമായി ബന്ധപ്പെടുമ്പോൾ അവരുടെ ചിന്തകൾ പെട്ടെന്ന് മാറുന്നു.അവർ തീവ്ര ഇടതുപക്ഷക്കാരായി മാറുന്നു,’ -എന്നാണ് കണ്ടുപിടുത്തം. "ഉണർവ് ലഭിച്ച ഹിന്ദു"എന്ന പേരിൽ വിശ്വാസികളെ തന്റെ വിഷലിപ്തമായ വാക്കുകളുടെ പരിചയാക്കി മുന്നിൽ വെക്കുകയും ചെയ്യുന്നുണ്ട്.


ഇന്ത്യൻ ഭരണഘടന എല്ലാവർക്കും ഏത് മതവും ആശയങ്ങളും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്.എങ്കിലും തന്റെവളർച്ചയെ ചോദ്യം ചെയ്യുന്നവരെയാണ് താൻ വിമർശിക്കുന്നതെന്നും കങ്കണ വ്യക്തമാക്കി. കഴിഞ്ഞ മാസം ജന്തർമന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ പങ്കെടുത്ത ജെൻ സി തലമുറയെ ‘ഗട്ടർ ജനറേഷൻ’ എന്ന് വിശേഷിപ്പിച്ച കങ്കണ ഇതേ പ്രസ്താവന ആവർത്തിക്കയും ചെയ്തു.


ജെൻസി റീലുകൾ കാണുമ്പോൾ ഛര്‍ദ്ദിക്കാൻ വരുന്നു. ഇവരെയെല്ലാം പെറ്റുവളര്‍ത്തുന്നത് ആരാണെന്നായിരുന്നു പുതിയ തലമുറയുടെ ആവിഷ്കാരങ്ങളെ കുറിച്ചുള്ള കങ്കണയുടെ മറ്റൊരു പ്രതികരണം. "പുതിയ കാലത്തിനൊപ്പം ചിന്തിക്കാം. പക്ഷേ ജീവിതരീതിയിൽ കുറച്ചെങ്കിലും യാഥാസ്ഥിതികത്വം വേണം. അങ്ങനെയായാൽ ജയിൽവാസം, വിഷാദം, നെഗറ്റിവിറ്റി തുടങ്ങിയ ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയും," എന്ന ഉപദേശവും നൽകി. നഴ്സിങ് ജോലിയെ കുറിച്ചും അവരുടെ യൂണിഫോമിനെ കുറിച്ചും പറഞ്ഞ വാക്കുകൾ വലിയ പ്രതിഷേധം ഉയര്‍ത്തി.


കങ്കണയുടെ ഏറ്റവും പുതിയ ചിത്രം 'ഭാരത് ഭാഗ്യ വിധാതാ' ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. പുതിയ തലമുറ ചിത്രം തന്നെ തള്ളിക്കളഞ്ഞ സാഹചര്യമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home