പലസ്തീൻ തടവുകാര്‍ക്ക് ചുറ്റും മുതലകളുടെ കാവല്‍; ഇസ്രയേല്‍ മന്ത്രിയുടെ നീക്കത്തിനെതിരെ കോടതിയുടെ വിലക്ക്

image : trt world
ജറുസലേം : പലസ്തീൻ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ജയിലിന് ചുറ്റും കിടങ്ങുകൾ നിർമിച്ച് മുതലകളെ കാവൽ നിർത്താനുള്ള ഇസ്രയേലി ദേശീയ സുരക്ഷാ മന്ത്രി ഇതാവർ ബെൻ ഗ്വിറിന്റെ നീക്കത്തിന് വിലക്കേർപ്പെടുത്തി കോടതി. ജറുസലേം ജില്ലാ കോടതിയുടേതാണ് താൽക്കാലിക വിലക്ക്.
നീക്കത്തിനെതിരെ ലെറ്റ് ദി ആനിമൽ ലിവ് എന്ന മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവെന്ന് ഇസ്രയേലിലെ മാധ്യമമായ ടൈംസ് ഓഫ് ഇസ്രയേലി റിപ്പോർട്ട് ചെയ്തു. തെക്കൻ ഇസ്രയേലിലെ കെറ്റ്സിയോട്ട് ജയിലിന് ചുറ്റുമാണ് മുതലകളെ വിന്യസിക്കാനുള്ള നീക്കം നടന്നത്. ജയിലിന് ചുറ്റും മുതലകളെ കാവൽനിർത്താനുള്ള എല്ലാ തരത്തിലുള്ള നീക്കങ്ങളും അവസാനിപ്പിക്കാൻ ജഡ്ജി എബ്രഹാം റൂബിൻ ഉത്തരവിട്ടു. വിഷയത്തിൽ ഓഗസ്റ്റ് പകുതിയോട് കൂടി ഔദ്യോഗിക വിശദീകരണം നൽകണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പലസ്തീൻ തടവുകാരെ മാനസികമായി തളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പദ്ധതിയുടെ ഭാഗമായി കിടങ്ങുകൾ കുഴിക്കുന്ന പ്രാരംഭ ജോലികൾ ജയിൽ അധികൃതർ ആരംഭിക്കുകയും ചെയ്തിരുന്നു.










0 comments