പത്തനംതിട്ടയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം : അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ടയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവചനം.
കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവ മൂലം ഗതാഗതക്കുരുക്കിനും, താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കൂടാതെ ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി തടസപ്പെടാനും വീടുകൾക്ക് ഭാഗിക കേടുപാടുകൾ സംഭവിക്കാനും ഇടയുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കന്നുകാലികളെ സുരക്ഷിതമായ സ്ഥലത്തോക്ക് മാറ്റണം. അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായി ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരണമെന്നും, ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.
അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിൽ അഞ്ചിരട്ടി മഴയാണ് പത്തനംതിട്ട ജില്ലയിൽ പെയ്തതെന്നാണ് റിപ്പോർട്ടുകൾ. അതായത് സാധാരണയേക്കാൾ 533 ശതമാനം അധികമഴ ലഭിച്ചുവെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചിരിക്കുന്നത്. വരും മണിക്കൂറിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.










0 comments