ad
Deshabhimani

സന്നദ്ധപ്രവർത്തകരെ അവഹേളിക്കരുത്; ചേർത്തു നിർത്തണം: എം വി ജയരാജൻ

MV Jayarajan.jpg

എം വി ജയരാജൻ

വെബ് ഡെസ്ക്

Published on Aug 03, 2026, 08:03 PM | 1 min read

കാഞ്ഞങ്ങാട്‌: സന്നദ്ധപ്രവർത്തകരെ അവഹേളിക്കുകയല്ല ചേർത്തുനിർത്തുകയാണ്‌ വേണ്ടത്‌ എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം വി ജയരാജൻ. സന്നദ്ധപ്രവർത്തകർ അവരുടെ സ്വന്തം റിസ്‌കിലാണ് വരുന്നതെന്നും അവരുടെ ഉത്തരവാദിത്തം സർക്കാരിനില്ലെന്നുമുള്ള മന്ത്രി സണ്ണി ജോസഫിന്റെ അഭിപ്രായത്തോട്‌, കാഞ്ഞങ്ങാട്ട്‌ മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


സന്നദ്ധപ്രവർത്തകർ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സജീവമായുണ്ട്‌. അങ്ങനെയുള്ളവരെക്കുറിച്ച്‌ ഇത്തരത്തിൽ ഒരു മന്ത്രി പറഞ്ഞത്‌ ശരിയായകാര്യമല്ല. ഇ‍ൗ ഒരു പ്രസ്‌താവന ഒരു മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാൻ പാടില്ലാത്തതാണ്‌. സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്നാണ്‌ അന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്‌. പയ്യന്നൂര്‍ മീന്തുള്ളിയിൽ കാണാതായ നീന്തൽ പരിശീലകൻ സേവ്യറിനെ തിരയാൻ മൂന്നാം ദിവസമാണ്‌ ഒ‍ൗദ്യോഗിക സംവിധാനം ഉണർന്നത്‌. അതിനുമുന്നെ സന്നദ്ധപ്രവർത്തകർ രംഗത്തെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എന്തെങ്കിലും ചെലവഴിച്ചാൽ ആ ചെലവുപോലും ഏറ്റെടുക്കുമെന്നാണ്‌ മുമ്പ്‌ എൽഡിഎഫ്‌ സർക്കാർ പറഞ്ഞത്‌.


ഇ‍ൗ നിലയിലൊക്കെയാണ്‌ ഇത്തരം സമയങ്ങളിൽ ഒരു സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമാകേണ്ടത്‌. സർക്കാരിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സിപിഐ എം സഹകരിക്കും. 2018ലും 2019ലും അന്നത്തെ മുഖ്യമന്ത്രി ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചികിത്സയ്‌ക്കായുള്ള യാത്രപോലും മാറ്റിവച്ചു. തിരുവനന്തപുരത്ത്‌ കേന്ദ്രീകരിച്ച്‌ പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ഓഫീസിൽ താമസിച്ചുകൊണ്ടാണ്‌ ജീവനക്കാർ അന്ന്‌ ദുരന്തത്തെ മറികടക്കാൻ പരിശ്രമിച്ചത്‌.


മന്ത്രിമാർക്ക്‌ ജില്ലകളിൽ ചുമതല നൽകിയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും കൂട്ടിയോജിപ്പിച്ചും ദുരിതാശ്വാസപ്രവർത്തനത്തെ ഏകോപിപ്പിക്കുകയാണ്‌ ഇന്ന്‌ മുഖ്യമന്ത്രി ചെയ്യേണ്ടത്‌. അതിനിടയിൽ രണ്ടുദിവസം സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാൻപോയതാണ്‌ വ്യാപക വിമർശനത്തിനിടയാക്കിയത്‌. മുഖ്യമന്ത്രി ഭക്ഷണം കഴിക്കാതിരിക്കണമെന്ന് ആരും പറയുന്നില്ല. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അതത് ജില്ലകളിലേക്ക് തിരിഞ്ഞു നോക്കുന്നില്ല. ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചില്ല എന്നത്‌ ന്യൂനതയാണ്‌. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോൾ പൂർണമായ ചിട്ടപ്പെടുത്തലുകൾ വന്നില്ല എന്നകാര്യം നേരിട്ട്‌ വ്യക്തമായെന്നും എം വി ജയരാജൻ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home