ad
Deshabhimani

തത്ക്കാൽ ബുക്കിങ് രീതിയിൽ മാറ്റം; ഇനി ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Train Window
വെബ് ഡെസ്ക്

Published on Aug 03, 2026, 08:35 PM | 2 min read

ന്യൂഡൽഹി: നിങ്ങൾ ഒരു തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, റിസർവേഷൻ കൗണ്ടറുകളിലും ഓൺലൈനിലും ഈ ആഗസ്ത് ഒന്നു മുതൽ വലുത്തിയ ചില പ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കാം. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി ഒരു ടോക്കൺ സിസ്റ്റം അവതരിപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. അതേസമയം, ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (Iഐആർസിടിസി) പരിഷ്കരിച്ച വെബ്‌സൈറ്റ് ഓൺലൈൻ ബുക്കിംഗുകൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്. താഴെ പുറയുന്നവയാണ് പ്രധാന മാറ്റങ്ങൾ.


ടോക്കൺ സിസ്റ്റം


പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൗണ്ടറുകൾ വഴി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക്, കൗണ്ടറിൽ എത്തുമ്പോൾ തന്നെ ക്യൂവിലെ അവരുടെ സ്ഥാനം നിശ്ചയിക്കുന്നതിനായി നമ്പരിട്ട ഒരു ടോക്കൺ നൽകും. യാത്രക്കാർ ആദ്യം ടോക്കൺ ശേഖരിക്കുകയും തുടർന്ന് ബുക്കിങ് പൂർത്തിയാക്കാൻ വീണ്ടും ക്യൂവിൽ നിൽക്കുകയും ചെയ്യേണ്ടിയിരുന്ന പഴയ രീതി ഇതിലൂടെ ഒഴിവാക്കപ്പെട്ടു. എ സി ക്ലാസ് ബുക്കിംഗുകൾക്കായുള്ള ടോക്കണുകൾ രാവിലെ 8:30 നും 9:30 നും ഇടയിലും, നോൺ-എ സി ക്ലാസ് ബുക്കിങുകൾക്കായുള്ള ടോക്കണുകൾ രാവിലെ 9നും 9:30 നും ഇടയിലുമായിരിക്കും വിതരണം ചെയ്യുക.


കൗണ്ടർ ബുക്കിങുകളെ കാറ്റ​ഗറി എ, കാറ്റ​ഗറി ബി എന്നീ രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാറ്റഗറി എ ബുക്കിംഗുകൾ പൂർത്തിയായതിന് ശേഷം മാത്രമായിരിക്കും കാറ്റ​ഗറി ബി പരിഗണിക്കുക.


ആധാർ കാർഡ് നിർബന്ധം


നിലവിലുള്ള നിയമപ്രകാരം, ഐആർസിടിസി വെബ്‌സൈറ്റോ മൊബൈൽ ആപ്ലിക്കേഷനോ വഴിയുള്ള തത്കാൽ ടിക്കറ്റുകൾ ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കിയ ഉപയോക്താക്കൾക്ക് മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ. ബുക്കിങ് പൂർത്തിയാക്കാൻ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു വൺ-ടൈം പാസ്‌വേഡ് (ഒടിപി) അയക്കുന്നതാണ്. അംഗീകൃത ഏജന്റുമാർക്ക് തത്കാൽ സമയത്തിന്റെ ആദ്യ 30 മിനിറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള വിലക്ക് തുടരുന്നുണ്ട്. എ സി ക്ലാസുകൾക്ക് രാവിലെ 10 മണി മുതൽ 10:30 വരെയും നോൺ-എ സി ക്ലാസുകൾക്ക് രാവിലെ 11 മണി മുതൽ 11:30 വരെയുമാണ് ഈ നിയന്ത്രണം.


ഓൺലൈൻ ബുക്കിങ് വേഗത്തിലായി


പരിഷ്കരിച്ച ഐആർസിടിസി ബീറ്റ വെബ്‌സൈറ്റ് ബുക്കിങ് വേ​ഗത്തിലാക്കുമെന്ന് ഇന്ത്യൻ റെയിൽവെ അവകാശപ്പെടുന്നു. ഐആർസിടിസി പുറത്തുവിട്ട ഡാറ്റ പ്രകാരം, ആദ്യ മൂന്ന് മിനിറ്റിനുള്ളിൽ പൂർത്തിയായ ബുക്കിങുകളിൽ കഴിഞ്ഞ മാസത്തേക്കാൾ 5 ശതമാനത്തിലധികം വർധനവ് ഉണ്ടായിട്ടുണ്ട്. അഞ്ച് മിനിറ്റിനുള്ളിലുള്ള ബുക്കിങുകളിൽ 3 ശതമാനവും, 30 മിനിറ്റിനുള്ളിലുള്ള ബുക്കിങുകളിൽ 2 ശതമാനവും വർധനവുണ്ടായെന്നും ഐആർസിടിസി പറയുന്നു.


ആധാർ ഓതന്റിക്കേഷൻ കാരണം പലപ്പോഴും ബുക്കിങിന് താമസം നേരിടേണ്ടി വന്നേക്കാമെന്നും അതിനാൽ ആധാർ ഓതന്റിക്കേഷൻ മുൻകൂട്ടി തന്നെ പൂർത്തിയാക്കാനും റെയിൽവേ നിർദേശിക്കുന്നുണ്ട്. തിരക്കേറിയ സമയങ്ങളിൽ വെബ്സൈറ്റ് തകരാറിലാകാതിരിക്കാൻ സെർവർ ശേഷി വർധിപ്പിച്ചതായും റെയിൽവെ അവകാശപ്പെടുന്നു.


ഈ വർഷം ജൂലൈയിൽ ആകെ റെയിൽവേ ടിക്കറ്റ് ബുക്കിംഗുകളുടെ 89.84 ശതമാനവും ഓൺലൈൻ വഴിയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home