ad
Deshabhimani

കെ എം ബഷീറിന്റെ മരണം; വിചാരണക്കോടതി മാറ്റിയ ഉത്തരവ് റദ്ദാക്കണമെന്ന് ഭാര്യ

K M Basheer High Court Kerala

കെ എം ബഷീർ

വെബ് ഡെസ്ക്

Published on Aug 03, 2026, 08:57 PM | 1 min read

കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റിയത് ചോദ്യം ചെയ്ത് ഭാര്യ സി ജസീല ഹൈക്കോടതിയിൽ ഹ‍ർജി നൽകി. വിചാരണ നടക്കേണ്ട തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ നിന്ന് കേസ് നാലാം കോടതിയിലേക്ക് മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്‍റെ ആവശ്യപ്രകാരമാണ്. ഇത് നീതി നിഷേധമാണെന്നും നിയമപരമല്ലെന്നുമാണ് ഹ‍ർജിക്കാരിയുടെ ആരോപണം. സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹർജിയിൽ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമൻ അടക്കം എതിർകക്ഷികളാണ്.


നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ നീതിപൂർവമാകില്ലെന്നും ഹ‍ർജിയിലുണ്ട്. പ്രതിഭാഗം അഭിഭാഷകന്റെ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസ് നാലാം കോടതിയിലേക്ക് മാറ്റിയത്. നിലവിലെ പ്രോസിക്യൂട്ടർക്ക് കേസ് നടത്തിപ്പിൽ പരിചയമില്ലെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹ‍ർജി ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home