print edition പാറ്റയും കോൺഗ്രസിന് ശത്രു

ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര ബിജെപി സർക്കാരിന് സംഭവിച്ച ഗുരുതര വീഴ്‌ചയ്‌ക്കെതിരെ യുവജനരോഷം ആളിക്കത്തിക്കുന്ന കോക്രോച്ച് ജനതാ പാർടിയോടും ശത്രുതാപരമായ സമീപനം സ്വീകരിച്ച് കോൺഗ്രസ്. ആം ആദ്‌മി പാർടിക്ക് വേണ്ടിയാണ് ‘പാറ്റകൾ’ പ്രവർത്തിക്കുന്നതെന്ന ആക്ഷേപമാണ് കോൺഗ്രസ് ഉയർത്തുന്നത്. കോക്രോച്ച് പാർടിയുടെ സ്ഥാപകൻ അഭിജിത്ത് ദീപ്‌കെയുടെ പഴയകാല എഎപി ബന്ധം മുൻനിർത്തിയാണ് കോൺഗ്രസിന്റെ വിമർശം.
രൂപീകരിക്കപ്പെട്ട് ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇൻസ്‌റ്റഗ്രാമിൽ കോക്രോച്ച് പാർടിയെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം ബിജെപിയെയും കോൺഗ്രസിനെയും പിന്തുണയ്‌ക്കുന്നവരുടെ എണ്ണത്തെ മറികടന്നിരുന്നു. ഇതോടെ സംഘപരിവാറിനൊപ്പം കോൺഗ്രസും ഭീതിയിലായി. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾക്കൊപ്പം ശനിയാഴ്‌ച ഡൽഹിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് പാർടിക്കാർ ഒത്തുചേർന്നതോടെയാണ് കോൺഗ്രസിന് എല്ലാ നിയന്ത്രണവും നഷ്ടമായത്.
നീറ്റ് പേപ്പർ ചോർച്ച, സിബിഎസ്‌ഇ പ്ലസ്‌ടു മൂല്യനിർണയത്തിലെ ഗുരുതര വീഴ്‌ച തുടങ്ങിയ വിഷയങ്ങൾ ഉയർത്തി ഡൽഹിയിൽ ഏറ്റവും കൂടതൽ പേർ ഒത്തുചേർന്ന പ്രക്ഷോഭമായി കോക്രോച്ച് റാലി മാറി. മുഖ്യപ്രതിപക്ഷമായിട്ടും ഡൽഹിയിൽ സമാനമായൊരു പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ഇതോടെയാണ് കോക്രോച്ച് പാർടിയ്‌ക്കെതിരെ വ്യാജപ്രചാരണങ്ങളുമായി സംഘപരിവാറിനൊപ്പം കോൺഗ്രസും രംഗത്തുവന്നത്.









0 comments