മുസ്ലിങ്ങള്‍ക്കെതിരെ
 വിദ്വേഷവുമായി 
വീണ്ടും ഹിമന്ത

Himanta Biswa Sarma hate speech on muslim community
വെബ് ഡെസ്ക്

Published on Oct 12, 2025, 03:26 AM | 1 min read


ഗുവാഹത്തി

ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍ അസമില്‍ ഭൂരിപക്ഷ സമുദായമാകുമെന്ന വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ സര്‍മ്മ. "നമ്മുടെ ആളുകളെ ' സംരക്ഷിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. "നമ്മുടെ സമുദായത്തെയും മണ്ണിനെയും വീടിനെയും സംരക്ഷിക്കാൻ ' രണ്ട് പ്രധാന നിയമങ്ങള്‍ അടുത്ത നിയമസഭാ സമ്മേളനത്തിൽ കൊണ്ടുവരുമെന്നും ഹിമന്ത പറഞ്ഞു.


"ബംഗാളി സംസാരിക്കുന്ന മുസ്ലിങ്ങള്‍ സംസ്ഥാന ജനസംഖ്യയുടെ 38 ശതമാനമാകും. അടുത്ത സെൻസസ് കണക്ക് പുറത്തുവരുമ്പോള്‍ അത് വ്യക്തമാകും. അഞ്ച് വർഷമായി ‍ചെയ്യുന്നത് 30 വർഷം മുമ്പ് ആരംഭിച്ചിരുന്നെങ്കിൽ ഇത്തരമൊരു സാഹചര്യം ഉണ്ടാകുമായിരുന്നില്ല'–ദിബ്രുഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഹിമന്ത പറഞ്ഞു.


കോൺഗ്രസ് വോട്ടിനായി നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുകയും നിയമവിരുദ്ധമായി താമസിപ്പിക്കുകയും ചെയ്തതിനാൽ അസം ജനസംഖ്യാപരമായ വെല്ലുവിളി നേരിടുന്നുവെന്ന് പ്രധാനമന്ത്രി മോദി മുമ്പ് പറഞ്ഞിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home