ad
Deshabhimani

കോളേജ് ക്യാമ്പസിലെ ലൈം​ഗിക പീഢനവും റാ​ഗിംങും; ഹിമാചൽ പ്രദേശിലെ പെൺകുട്ടി മരിച്ചു

ragging
വെബ് ഡെസ്ക്

Published on Jan 02, 2026, 05:30 PM | 1 min read

ധർമ്മശാല: ക്യാമ്പസിനുള്ളിൽ ലൈംഗിക പീഡനത്തിനും റാഗിംങ്ങിനും ഇരയായ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. ഹിമാചൽ പ്രദേശിലെ ധർമ്മശാലയിലെ ഗവൺമെന്റ് കോളേജിലാണ് സംഭവം. 19 വയസ്സുള്ള വിദ്യാർഥിനി കോളേജിൽ നിന്നും റാഗിംഗ്, ശാരീരിക ആക്രമണം, ലൈംഗിക പീഡനം നേരിടേണ്ടി വന്ന് ചികിത്സയിലായിരുന്നു.


2025 സെപ്തംബർ 18 ന് മൂന്ന് സീനിയർ വിദ്യാർഥിനികളായ ഹർഷിത, ആകൃതി, കൊമോളിക എന്നിവർ പെൺകുട്ടിയെ ആക്രമിക്കുകയും തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കോളേജ് പ്രൊഫസർ അശോക് കുമാറിനെതിരെ പെൺകുട്ടി ലൈം​ഗിക പീഢന പരാതിയും ഉന്നയിച്ചിരുന്നു.


മർദ്ദനത്തെയും പീഡനത്തെയും തുടർന്ന് ഒന്നിലധികം ആശുപത്രികളിൽ പെൺകുട്ടിയുമായി കുടുംബം ചികിത്സ തേടി. വിദഗ്ധ ചികിത്സയ്ക്കായി ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് (ഡിഎംസി) മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഡിസംബർ 26ന് മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ധർമ്മശാല പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിലാണെന്ന് ധർമ്മശാല പൊലീസ് സൂപ്രണ്ട് അശോക് രത്തൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home