ഉത്തരാഖണ്ഡിൽ ഹെലികോപ്‌ടർ അപകടം തുടർക്കഥ ; 5 ആഴ്‌ചയ്‌ക്കിടെ 5 അപകടം

ന്യൂഡൽഹി
ആറാഴ്‌ചക്കിടെ ഹിമാലയൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലുണ്ടാകുന്ന അഞ്ചാമത്തെ ഹെലികോപ്‌ടർ അപകടമാണ് ഞായറാഴ്‌ചയുണ്ടായത്. മേയ് എട്ടിന് ഉത്തരാകാശിയിൽ ഹെലികോപ്‌ടർ തകർന്ന് ആറ് തീർഥാകർ കൊല്ലപ്പെട്ടിരുന്നു. ജൂൺ പതിനേഴിന് കേദാർനാഥിൽ അവശനായ രോഗിയുമായി ഋഷികേശ് എയിംസിലേയ്‌ക്ക് പോയ ഹെലി ആംബുലൻസ് രുദ്രപ്രയാഗിൽ യന്ത്രത്തകരാറിനെ തുടർന്ന് ഇടിച്ചിറക്കി. ഡോക്‌ടർ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു.
ജൂൺ ഏഴിന് കേദാർനാഥിലേയ്‌ക്ക് അഞ്ചുയാത്രക്കാരുമായ പോയ ഹെലികോപ്‌ടർ റോഡിൽ അടിയന്തരമായി ഇറക്കി. പൈലറ്റിന് പരിക്കേറ്റു. പിന്നാലെ മറ്റൊരു ചെറിയ അപകടവും നടന്നു. 2022 ഒക്‌ടോബറിൽ കേദാർനാഥ് ക്ഷേത്രത്തിന് സമീപം ഹെലികോപ്‌ടർ തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഹെലികോപ്‌ടകളുടെ സുരക്ഷയുറപ്പാക്കണമെന്ന മുറവിളി സംസ്ഥാന സർക്കാർ മുഖവിലയ്‌ക്ക് എടുക്കുന്നില്ലന്ന പരാതി ശക്തമാണ്.









0 comments