ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് 6 മരണം

photo credit: Uttarkashi DM
ഡറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. ആറു യാത്രക്കാർ കൊല്ലപ്പെട്ടു. അതിർത്തി ജില്ലയായ ഉത്തരകാശിയിലെ ഗംഗാനാനിയിലായിരുന്നു അപകടം. പൊലീസും റാപിഡ് റെസ്പോൺസ് ടീമും ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആറ് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. വ്യാഴം രാവിലെയായിരുന്നു അപകടം. അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.









0 comments