ജമ്മു കശ്മീരിൽ കനത്ത മഴ; മരണം 11 ആയി; ഏഴുപേരെ കാണാനില്ല

ന്യൂഡൽഹി: ജമ്മു കശ്മീരിലുണ്ടായ കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. അതിർത്തി ജില്ലകളായ പൂഞ്ചിലും രജൗരിയിലുമാണ് മരണം റിപ്പോർട്ട് ചെയ്തത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ഇതുവരെ 11 പേരെ സുരക്ഷിതരായി രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും ഏറ്റവും കൂടുതൽ നാശം വിതച്ചത് സുരൻകോട്ട് തഹസിൽ മേഖലയിലാണ്. ഇവിടെ നാല് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്ന് നാസിയ കൗസർ (28) എന്ന സ്ത്രീ മരിച്ചു. ഭർത്താവ് മുഹമ്മദ് ഹാഫിസിനും മൂന്ന് കുട്ടികൾക്കും പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ലോവർ മുറയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു കുടുംബത്തിലെ അഞ്ച് പേരെ കാണാതായി. ദുണ്ടക് ലത്തൂങ് പാലത്തിന് സമീപമുള്ള അരുവിയിൽ നിന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. കാണാതായവർക്കായി സൈന്യവും ദുരന്തനിവാരണ സേനയും തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.










0 comments