കനത്ത മഴ: നീലഗിരിയിൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു

നീലഗിരി : കനത്ത മഴയെത്തുടർന്ന് നീലഗിരിയിലെ പല വിനോദസഞ്ചാരകേന്ദ്രങ്ങളും അടച്ചതായി കലക്ടർ. തെക്കുപടിഞ്ഞാറൻ മൺസൂണിനെത്തുടർന്ന് ജില്ലയിൽ ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തോടപ്പേട്ട, പൈൻഫോറസ്റ്റ്, ലാംസ്രോക്ക്, അവലാഞ്ച്, 9-ാം മൈൽ ഷൂട്ടിംഗ് പോയിന്റ്, ബോട്ട് ഹൗസ് ഉദഗൈ, ബൈക്കര എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായി കലക്ടർ അറിയിച്ചു.
കൂടാതെ, ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, ഉസിമല, റോസ് ഗാർഡൻ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളും സുരക്ഷാ കാരണങ്ങളാൽ അടച്ചു. അടിയന്തര സഹായത്തിന് പൊതുജനങ്ങൾക്ക് 1077 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.








0 comments